കെ. ജി. എഫ്. 2 ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ആന്ധ്രപ്രദേശിലെവിസാഗിൽ ആയിരുന്നു യാഷ് എത്തിയത്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം “കെ.ജി.എഫ്. ചാപ്റ്റർ 2 ” ലോകമെമ്പാടുംറിലീസിന് ഒരുങ്ങുകയാണ്. ഹോംബാലെഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിച്ച ‘കെ. ജി. എഫ്. ചാപ്റ്റർ 2”കെ. ജി. എഫ്.പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്.സഞ്ജയ് ദത്തും രവീണ ടണ്ടനും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമഏപ്രിൽ 14 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു . ചിത്രത്തിൻ്റെ ആദ്യ ദിവസത്തെ ഷോയ്ക്ക് വേണ്ടിയുള്ള ബുക്കിങ്ആരംഭിച്ചിരിക്കുന്നു ജി. എഫ്. ചാപ്റ്റർ 2 ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാവും നേടുക എന്നാണ് പ്രതീക്ഷിക്കുന്നത്.14കോടി രൂപയാണ് അഡ്വാൻസ് ബുക്കിങിന് ലഭിച്ചിരിക്കുന്നത് .

Yash
Yash

കെ. ജി. എഫ്. 2 ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിആന്ധ്രപ്രദേശിലെ വിസാഗിൽഎത്തിയപ്പോളാണ് മാധ്യമ പ്രവർത്തകരിൽഒരാൾ താരത്തോട് താമസിച്ചുവന്നതിനെപ്പറ്റി ചോദിച്ചത് .യാഷ് വേദിയിൽഎത്തിയപാടെ തന്നെ മാധ്യമ പ്രവർത്തകരിൽ ഒരാൾ താരത്തോട് ഇതേ പറ്റി ചോദിച്ചു.”ഞങ്ങളോട്11 മണിക്ക് ഇവിടെ എത്താൻ പറഞ്ഞു, ഒരു മണിക്കൂറിലധികം കഴിഞ്ഞു, നിങ്ങൾ ഇപ്പോഴാണ്ഇവിടെ വന്നിരിക്കുന്നത്,” എന്നാണ് റിപ്പോർട്ടർ ചോദിച്ചത് യാഷ് അപ്പോൾ തന്നെ അവികൂടിയിരുന്ന മാധ്യമ പ്രവർത്തകരോട് മാപ്പ് പറയുകയും.താമസിച്ചെത്തിയതിയതിനുള്ളകാരണം പറയുകയും ചെയ്തു.

Yash
Yash

നിങ്ങളോട് എപ്പോഴാണ് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കുറച്ച് മിനിറ്റുകളാണ് വൈകിയതെങ്കിലും എന്നോട് ക്ഷമിക്കണം” എന്നാണ് താരം പറഞ്ഞത്.കൂടാതെ, തൻ്റെ ടീം തന്നെ കൊണ്ടുപോകുന്നിടത്തെല്ലാം താൻ ഓടുകയാണെന്നും സ്വകാര്യ ജെറ്റുകളിൽ സഞ്ചരിക്കുന്നതിനാൽ പലയിടങ്ങളിലും ഇറങ്ങാൻ അനുമതി ആവശ്യമായതിനാൽ എത്താൻ വൈകുന്നതാണെന്നും യാഷ് കൂട്ടിച്ചേർത്തു.ഇത് യാഷിനോട് പ്രതികാരം ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർ മനഃപൂർവം ലക്ഷ്യം വച്ചതാണെന്ന തരത്തിലുള്ളട്വീറ്റുകളും പോസ്റ്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽവരുകയാണ് .