തെന്നിന്ത്യയിലെ സൂപർ നായികയാണ് നടി ഖുശ്‌ബു. ബാല താരമായി എത്തിയ ഖുശ്‌ബു തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം അഭിനയിച്ച ചിത്രം.പിന്നീട് നൂറിലധികം സിനിമകളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരത്തിന് വേണ്ടി ഒരു അമ്പലം വരെ പണികഴിപ്പിച്ചു ആരാധകർ. ഖുശ്‌ബു വിവാഹം ചെയ്യ്തിരിക്കുന്നതു നടനും ,സംവിധയകനുമായ സുന്ദറിനെ ആണ്.വിവാഹത്തിന് ശേഷമാണ് താരം ഹിന്ദു മതം സ്വീകരിച്ചത്. ചെന്നൈയിൽ ആണ് താമസം,അവന്തിക, ആനന്ദിത എന്നി രണ്ടു മക്കളുണ്ട്.

പിന്നീട് ഖുശ്‌ബുഡി.എം.കെയിൽ ചേർന്നു. അതിന് ശേഷം കോൺ​ഗ്രസിൽ ചേരുകയും പിന്നീട് ബിജെപിയിലും അംഗമായി. ഇപ്പോൾ ഖുശ്‌ബു തന്റെ വിവാഹം കഴിഞ്ഞിട്ടു 27വർഷം പൂർത്തിയാക്കിയതിന് സന്തോഷത്തിൽ ആണ്. 1995 ൽ ആയിരുന്നു ഇരുവരുടയും വിവാഹം നടന്നത്. വിവാഹ വാർഷികത്തിൽ തന്നോട് സുന്ദർ എങ്ങനെയാണ് പ്രണയം പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഖുശ്ബു. പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് ഖുശ്ബു ഇങ്ങനെ കുറിച്ചു.  ഇതേ ദിവസം സുന്ദർ എന്നോട് വിവാഹാഭ്യർത്ഥന നടത്തി. ഞാൻ അത് കൂടുതൽ ഒന്നും ചിന്തിക്കാതെ സ്വീകരിക്കുകയും വിവാഹത്തിന് സമ്മതം പറയുകയും ചെയ്തു.

എന്നാൽ ആ ദിവസം എനിക്കറിയാമായിരുന്നു ഞാൻ നിങ്ങളോടൊപ്പം സന്തോഷവതി ആയിരിക്കുംമെന്നു. 27 വർഷമായിട്ടു നിങ്ങളുടെ സ്നേഹവും കരുതലുംകൊണ്ട് എന്റെ മനസിനെ നിറക്കുന്നു. എന്റെ പ്രണയമായ നിന്നെ‌ ഞാൻ സ്നേഹിക്കുന്നു ഖുശ്ബു കുറിച്ചു. സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.