മലയാളസിനിമയിൽ നിറസാന്നിധ്യംഅറിയിച്ച നായികയാണ് ഉർവശി. താരത്തെ ഒരുകാലത്തു ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്നത്. മ;ലയാളത്തിൽ മാത്രമല്ല താരം മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോമഡി രംഗങ്ങളും അനായാസം പോലെ ചെയ്യ്ത നടിയുമാണ് ഉർവശി. ഏതു തരത്തിലുള്ള വേഷങ്ങളും കൈകാര്യം ചെയ്യാൻ ഉർവശിക്ക് കഴിയുമായിരുന്നു. മൂന്ന് തവണ കേരള സംസ്ഥാന പുരസ്‌കാരം മൂന്ന് വർഷം കൊണ്ട് നേടിയ നടിയാണ് ഉർവശി. ഇപ്പോൾ താരം 700സിനിമകൾ പൂർത്തീകരിച്ചിരിക്കുകയാണ്. അഭിനയത്തിൽ കുറച്ചു ഇടവേള എടുത്ത നടി ഓ ടി ടി റിലീസിലൂടെ ശക്തമായി തിരിച്ചു വരുകയാണ്.

മൂക്കുത്തി അമ്മൻ,സൂരരൈ പൊട്ര്പുത്തന്‍ പുതു കാലൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു ഉര്‍വശി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്രു.ഒരു ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. താരത്തിന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സിനിമയാണ് മിഥുനം. ചിത്രത്തിൽ ഉർവശിയെ പായിൽ ചുമന്നു കൊണ്ട് ശ്രീനിവാസനും, മോഹൻലാലും പോകുന്ന രസകരമായ രംഗം ഉണ്ട്. രംഗം രസകരം ആണെങ്കിലും കുറച്ചു ടെൻഷൻ അടിച്ച ഒരു രംഗം കൂടിയാണെന്നും ഉർവശി പറയുന്നു.

താരം പറയുന്നത് ..ശ്രീനിയേട്ടനു,ലാലേട്ടനും ഉയരവും, വണ്ണവും ഏറെ വത്യസാംആണല്ലോലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടന്‍ കാല്‍ഭാഗത്തും പിടിച്ചു. ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് എന്നോടു ശ്രീനിയേട്ടന്‍ ചോദിക്കുന്നുണ്ടായിരുന്നുഎന്ന് താരം പറയുന്നു. രണ്ടുപേർക്കു ഈ വത്യാസം ഉള്ളതുകൊണ്ട് ഇടക്കിടക്ക് ഞാൻ വീഴുമെന്നുള്ള പേടി ഉണ്ടായിരുന്നു. ഞാൻ താഴെ ഇടല്ലേ എന്ന് പറയുമ്പോൾ ചിലപ്പോൾ താഴെ ഇടുമെന്നു ശ്രീനിയേട്ടൻ പറയുന്നുണ്ടായിരുന്നു. ലാലേട്ടൻ ആ സീനിൽ മിണ്ടാതിരി കൊച്ചെ എന്ന് പറയുന്നത് സുലോചന എന്നകഥാപാത്രത്തോട് അല്ല പറയുന്നത് ശെരിക്കും എന്നോടായിരുന്നു. എന്ന് ഉർവശി പറയുന്നു.

ഉർവശിയെപോലെ മലയാളികൾക്ക് വളരെ ഇഷ്ട്ടം ഉള്ള നടി ആയിരുന്നു കല്പന. ഒരു അഭിനേത്രി എന്നത് കല്പനയെ പോലെ മറ്റൊരാൾ ഇല്ല .ആ നഷ്ട്ടം നികത്താൻ ആവാത്തതാണ്. എല്ലാ സഹോദരങ്ങള്‍ക്കും അനുഭവപ്പെടാറുള്ള നോവ് തന്നെയാണ് എനിക്കും. അതു പറഞ്ഞറിയിക്കാവുന്ന ഒന്നല്ലെന്നാണ് ഉര്‍വശി പറയുന്നത്ജീവിച്ച കാലം കൊണ്ട് എല്ലവരയും സ്നേഹിച്ച ഒരു വെക്തി ആയിരുന്നു കല്പന എന്നും ഉർവശി പറയുന്നു.