കോവിഡ്  പ്രതിസന്ധികൾക്ക് ശേഷം ഉഷാർ രീതിയിൽ ആണ് ഇപ്പോൾ സിനിമകൾ തീയറ്ററുകളിൽ എത്തുന്നത്, ഇന്ന് ഫെബ്രുവരി 24  നെ തീയറ്ററുകളിൽ 9  ചിത്രങ്ങൾ ആണ് എത്തുന്നത്. ഷറഫുദ്ധീൻ, ഭാവന ഒന്നിച്ചു അഭിനയിച്ച ന്റിക്കാക്കൊരു പ്രേമുണ്ടാർന്നു, അജിത് തോമസ് സംവിധാനം ചെയ്യുന്ന സന്തോഷം, അനിഖ സുരേന്ദ്രന്റെ ഓ മൈ ഡാർലിംഗ്, അർജുൻ അശോകൻ നായകനായ പ്രണയവിലാസം, നിത്യദാസ്, ശ്വേതാ എന്നിവർ അഭിനയിച്ച പള്ളിമണി ,സംയുകത,ഷൈൻ എന്നിവർ അഭിനയിച്ച ബുമറാങ്, ധരണി, ഏകൻ, ഡിവോഴ്സ് എന്നിവയാണ് മലയാളത്തിൽ ന്നും എത്തുന്ന ചിത്രങ്ങൾ.

തമിഴ് ചിത്രം തഗ്സ്, അക്ഷയ് കുമാറിന്റെ സെൽഫി എന്നിവയാണ് അന്യ ഭാഷ റിലീസുകൾ.അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ആണ് സന്തോഷം. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന സിനിമ ന്റിക്കാക്കൊരു പ്രേമുണ്ടാർന്നു   . ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില് എത്തുന്ന ചിത്രം കൂടിയാണ് ഇത്.ഓ മൈ ഡാർലിങ് അനിഖ സുരേന്ദ്രൻ നായികയാകുന്ന ചിത്രം. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്൦ യാണ് ചിത്രം നിർമിക്കുന്നത്.
സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്റിക് എന്റർടെയ്നർ ചിത്രം ആണ് പ്രണയവിലാസം    . അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു  തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.