വീടിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് യുവതി വെള്ളം എടുക്കാൻ പോയത്. ഒരു ഗ്ലാസ്സ് വെള്ളം നല്‍കിയപ്പോള്‍ അത് കുടിച്ച ശേഷം രണ്ടാമതും ഇയാള്‍ വെള്ളം ചോദിച്ചു. ഇവിടെ വരെ കാര്യങ്ങള്‍ വളരെ സാധാരണമായി തോന്നുമെങ്കിലും പിന്നീടാണ് സംഭവം മാറി മറയുന്നത്.പല രൂപത്തിലും ഭാവത്തിലും വേഷത്തിലും വേഷം മാറിയുമൊക്കെ കള്ളന്മാരും കള്ളികളും മോഷണം നടത്താറുണ്ട്. വ്യാജ ഉദോഗസ്ഥൻ എന്നോ ഉദോഗസ്ഥ എന്നോ ഒക്കെ പറഞ്ഞു വിശ്വസിപ്പിച്ചു ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നവരും ഏറെയാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ കള്ളൻ വീട്ടില്‍ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് . സംഭവം നടന്നിട്ട് കുറച്ചു നാളുകൾ ആയെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറിയിരിക്കുകയാണ്. പോലീസ് വേഷത്തിൽ എത്തിയ ആൾ വീട്ടില്‍ കയറി യുവതിയോട് വെള്ളം ആവശ്യപ്പെടുന്നതും തുടര്‍ന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയില്‍ ദൃശ്യമാണ്. രാജസ്ഥാനിലെ ജയ്‌പൂരിലെ കര്‍ധാനിയില്‍ സ്ഥിതി ചെയ്യുന്ന മംഗളം സിറ്റി സൊസൈറ്റിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തിടെ എക്സില്‍ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ഈ വീഡിയോക്ക് താഴെ നിരവധി ആളുകള്‍ വ്യത്യസ്തമായ കമന്റുകളും പങ്കു വയ്ക്കുന്നുണ്ട് . ഇക്കാലത്ത് ഒരാള്‍ക്ക് വെള്ളം നല്‍കുന്നതു പോലും സുരക്ഷിതമല്ലെന്നും ഇത് വളരെ അപകടകരമാണെന്നും ഒരാള്‍ കുറിച്ചിരിക്കുന്നു. ഒരു സ്ത്രീ വീടിന് പുറത്ത് പോലീസ് വേഷം ധരിച്ച ഒരാള്‍ക്ക് വെള്ളം നല്‍കുന്നതോടു കൂടിയാണ് വീഡിയോയുടെ ആരംഭം. വീടിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് യുവതി വെള്ളം എടുക്കാൻ പോയത്. ഒരു ഗ്ലാസ്സ് വെള്ളം നല്‍കിയപ്പോള്‍ അത് കുടിച്ച ശേഷം രണ്ടാമതും ഇയാള്‍ വെള്ളം ചോദിച്ചു. ഇവിടെ വരെ കാര്യങ്ങള്‍ വളരെ സാധാരണമായി തോന്നുമെങ്കിലും പിന്നീടാണ് സംഭവം മാറി മറയുന്നത്. രണ്ടാമതും യുവതി വെള്ളം കൊടുത്തു. ഇത് കുടിച്ച ശേഷം ഇയാള്‍ ഗ്ലാസ് വാതിലിന് ഇടയിലൂടെ നല്‍കാൻ നേരത്താണ് ആക്രമണം ഉണ്ടായത്. യുവതിയുടെ കയ്യില്‍ പിടിച്ചു വലിച്ച്‌ കള്ളൻ അകത്ത് കയറി ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ വളരെ വ്യക്തമാണ്.ഇതിന് തൊട്ടുപിന്നാലെ രണ്ടുപേര്‍ കൂടി ഗോവണി കയറി വീട്ടിലേക്ക് കയറി പോകുന്നതും കാണാം. യുവതിയുടെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കുകയും വീട്ടിലെ വളര്‍ത്തുനായ നിര്‍ത്താതെ കുരക്കുകയും ചെയ്തതോടെ മൂന്നു പേരും വീട്ടില്‍ നിന്ന് ഉടൻ തന്നെ ഇറങ്ങി ഓടുകയും ചെയ്തു. അതിനു ശേഷം ഈ യുവതി ‘കള്ളൻ ‘ എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടുന്നതും കാണാം.കള്ളന്മാര്‍ തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ബ്രിജേഷ് കൻവാര്‍ എന്ന യുവതിവെളിപ്പെടുത്തി.

സമയോചിതമായി മക്കി എന്ന തന്റെ നായ കുരച്ചതോടെ കള്ളമാരുടെ പദ്ധതി പരാജയപ്പെട്ടു എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഭയാനകമായ ഈ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈ വീഡിയോ ആദ്യം പുറത്തു വന്നപ്പോള്‍, തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ നഗരത്തിലാണ് സംഭവം എന്ന രീതിയിലായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തമിഴ്‌നാട്ടില്‍ നടന്ന സംഭവമല്ലെന്നും പ്രതികരിച്ച്‌ തമിഴ്‌നാട് പോലീസും രംഗത്തെത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സംഭവം ജയ്പൂരിലാണെന്ന് തിരിച്ചറിഞ്ഞത്.