പൃഥ്വിരാജിന്റെ കരിയറിൽ ഒരു വഴിത്തിരിവാകുന്ന ഒരു ചിത്രം തന്നെയാണ് ‘ആട് ജീവിതം’.പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോൾ പ്രേക്ഷക കാത്തിരുപ്പിനെ വിരാമം ഇട്ടുകൊണ്ട് ആട് ജീവിതത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. പൂജ റിലീസ് ആയി ഒക്ടോബർ 20  നെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. ബെന്ന്യാമിന്റെ നോവലിന് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

ഈ ചിത്രത്തിന് വേണ്ടി ഒരുപാടു ബുദ്ധിമുട്ടുകൾ പൃഥ്വിരാജ് അനുഭവിച്ചു, തന്റെ ശരീരഭാരം തന്നെ കുറച്ചിരുന്നു. സൗദ്യ അറേബ്യയിലെ കുടിയേറ്റക്കാരൻ ആയ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോൾ, ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നും എത്തിയ താരങ്ങൾ.

ചിത്രത്തിന്റെ  സംഗീതം നിര്വഹിച്ചിരിക്കുന്നത് എ ആർ റഹുമാൻ ആണ്.  ബ്ലെസ്സി യുടെ 4  വർഷത്തെ കാത്തിരിപ്പിന് ശേഷം റിലീസ് ആകുന്ന ചിത്രം കൂടിയാണ് ആടുജീവിതം , കഴിഞ്ഞ വര്ഷം ജൂലൈ 14  നെ ആണ് ചിത്രത്തിന്റെ  ഷൂട്ടിങ് പൂർത്തീകരിച്ചത് .

കോവിടിന്റെ ചില പ്രശ്നങ്ങൾ കാരണം ആയിരുന്നു ഷൂട്ടിങ് കുറച്ചു വൈകിയിരുന്നു,എല്ലാം പ്രതിസന്ധികളും തരണം ചെയ്യ്തതിനു ശേഷം ഇപ്പോൾ ചിത്രം തീയിട്ടറുകളിലേക്ക് എത്തുന്നത്,