ജാഫര്‍ ഇടുക്കി നായകൻ ആയിട്ട് എത്തുന്ന  ചിത്രമാണ് ആളങ്കം.ചിത്രത്തിൽ ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ഗോകുലന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങൾ ആയിട്ട് എത്തുന്നുണ്ട്.എന്നാൽ തങ്ങളുടേതായ രീതിയില്‍ മികവുറ്റതാക്കുന്ന ഈ താരങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ആളങ്കം.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ഷാനി ഖാദര്‍  ആണ്.

 

ഛായാഗ്രഹണം സമീർ ഹഖ് ആണ് നിർവഹിച്ചത്. ശരണ്യ ആര്‍, മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയിട്ട് അഭിനയിക്കുന്നുണ്ട്.പ്രൊഡക്ഷൻ കോഡിനേറ്റർ സുധീഷ് കുമാർ, ഷാജി വലിയമ്പ്ര, വി എഫ് എക്സ് സൂപ്പർവൈസർ ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്. ജനുവരി അവസാനം തിയറ്റര്‍ റിലീസിനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം .