മലയാള സിനിമയിൽ നിരവധി അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ച വെച്ച നായികയാണ് ഭാവന. ഇപ്പോൾ വിവാഹത്തിന് ശേഷം താരത്തിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് പ്രേക്ഷകർ ഒരുപാടു ആഗ്രഹിച്ചിരുന്നതാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു അഞ്ചു വര്ഷത്തിനു ശേഷം താൻ വീണ്ടും മലയാള സിനിമയിൽ എത്തുന്നു എന്നുള്ള വിവരം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്.അതിനു പിന്നാലെ തന്നെ നിരവധി പേരാണ് ഭാവനക്കു ആശമ്സകളുമായി രംഗത്തു എത്തിയത്.

ഐഎഫ്എഫ്കെ വേദിയിലെത്തിയ ഭാവനയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഭാവനയ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലായിരുന്നു ഭാഗ്യലക്ഷ്മി ഭാവനയുടെ വരവിനെക്കുറിച്ച് വാചാലയായത്.ഓരോ പാടിയും കടന്നു അവൾ മുനോട്ടു വരുകയാണല്ലോ , കരുത്താർന്ന മെസ്സെജുമായാണ് അവൾ വനിതാ ദിനത്തിൽ എത്തിയത്.അതിനു ശേഷം അവളുടെ സിനിമ പ്രഖ്യാപിച്ചു, ഇപ്പോൾ അവൾ ഇങ്ങനെ ഒരു വേദിയിൽ വരുന്നു.

ഇതേക്കുറിച്ച് ഞങ്ങള്‍ ഒരാഴ്ചയായി സംസാരിക്കുന്നുണ്ടായിരുന്നു. നിന്റെ ഈ വരവ് ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. നീ പോലും പ്രതീക്ഷിക്കാത്തത്ര ആള്‍ക്കാര്‍ സന്തോഷത്തോടെ നിന്നെ സ്വീകരിക്കുമെന്നുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.അങ്ങനെ ആകണം എന്നാണ് അവൾ എന്നോട് ചോദിച്ചതു. അവളെ എല്ലവരും കയ്യടിയോടുയി കൂടിയാണ് വരവേല്റ്റത്.എന്ത് സംഭവിച്ചാലും ഞാൻ അതിജീവിക്കും എന്ന അവൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.