മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാര്‍ച്ച് 3ന് ആണ് റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേ സമയം തിയേറ്ററില്‍ എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ സിനിമകള്‍ക്ക് മമ്മൂട്ടി പ്രമോഷന്‍ കൊടുക്കാറില്ല.ഇതിനു വിപരീതമായി ആദ്യമായി ദുല്‍ഖറിന്റെ ചിത്രത്തിന് മമ്മൂട്ടി പ്രമോഷന്‍ നല്‍കിയത് കുറുപ്പിന് വേണ്ടിയായിരുന്നു. എന്നാല്‍ താന്‍ തന്നെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്ന് ദുല്‍ഖര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.എന്നാൽ ഇപ്പോൾ മമ്മൂട്ടി തന്നെ ഇത് തുറന്നു പറയുന്നു.

ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഫോൺ എടുത്തോട്ടെ എന്ന് ചോദിച്ചു കൊണ്ട് പോയതാ അത് സത്യമാണ് എന്നാൽ അത് നമ്മൾ വിളിച്ചു കൂവരുതല്ലോ . ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് മമ്മൂട്ടിഇത് തുറന്നു പറഞ്ഞത് . അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക.