മലയാള സിനിമയിലെ യുവനടിമാരിൽ  പ്രധാന നടിയാണ് ദുർഗ്ഗ കൃഷ്ണ. ഇപ്പോൾ ഒരു ലിപ് ലോക്ക് രംഗം സ്രെഷ്ട്ടിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ആണ്  ദുർഗ്ഗയും, ഭർത്താവ് അർജുൻ രവീന്ദ്രനും നേരിട്ടിരുന്നത് എന്നാൽ ആ വിമര്ശനങ്ങൾക്കെതിരെ നടിയുടെ ഭർത്താവ് രംഗത്തു എത്തിയിരിക്കുകയാണ്. നിങ്ങളുടെ മാസിലെ ദുഷ്ട്ടചിന്തകൾ ഒന്നും തന്നെ ഞങ്ങള്ക്കുമേൽ  ഏൽക്കുക പോലുമില്ല, അവൾ ഇഷ്ട്ടപെടുന്ന എല്ലാ കഥാപാത്രങ്ങൾക്കും പൂർണ്ണ പിന്തുണ എന്റെ ഭാഗത്തു നിന്നുമുണ്ടാവും അർജുൻ രവീന്ദ്രൻ പറയുന്നു.

ഈ മറുപടി അർജുൻ തന്റെ സോഷ്യൽ മീഡിയ വഴി ആണ് പങ്കുവെച്ചത്. താരത്തിന്റെ വാക്കുകൾ .. വളരെ അപ്രിയരായ സദാചാര കുരുക്കുകളെ എൻറെയും എന്റെ ഭാര്യയുടയും മേഖല സിനിമ ആയതിനാൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന രീത്യിൽ ചെയ്യാൻ ദുർഗ്ഗക്ക് ഉത്തരാവാദിത്വ൦ ഉള്ളതുകൊണ്ടും , സിനിമ വേറെ, ജീവിതം വേറെ എന്ന് അറിയാവുന്നതും കൊണ്ടും കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയാൻ വന്ന പകൽമാന്യൻമാർക്കും, കുലസ്ത്രീകൾക്കും ഒരുലോഡ് പുഛം  ഉത്തരമായി നൽകുന്നു

ആ  പ്രവർത്തിയെ ചൊല്ലി ദുർഗ്ഗ എന്ന നടിയെ നിങ്ങൾ വേദനിപ്പിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ മനസിൽ നിന്നും വരുന്ന വൃത്തിഹീനമായ  ദുർഗ്ഗന്ധങ്ങളും, വൃണങ്ങളും എന്നെയോ എന്റെ കുടുംബത്തെയോ യാതൊരു വിധത്തിൽ ബാധിക്കുന്നില്ല എന്നും കൂടാതെ അവൾക്കു ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങൾ ചെയ്യാൻ  എന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും നിങ്ങളോടു സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു .