ഫഹദ് ഫാസിലിന്റെ ‘ മലയൻ കുഞ്ഞു’ തീയിട്ടറുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്. സിനിമ ആദ്യ പകുതി തന്നെ പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിൽ ആയിരുന്നു അതിന്റെ ചിത്രീകരണം. ഈ ചിത്രത്തിൽ ഒട്ടേറെ അപകടം നിറഞ്ഞ സിറ്റുവേഷനുകളും ഉണ്ടായിരുന്നു , കൂടാതെ ഉരുൾ പൊട്ടലിന്റെ ചിത്രീകരണവും വളരെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി പ്രത്യേക രീതിയിൽ പണികഴിപ്പിച്ച സെറ്റ് തന്നെ ഉണ്ടായിരുന്നു.

ചിത്രീകരണത്തിനിടയിൽ സംഭവിച്ച ഫഹദിന്റെ ആ വലിയ അപകടം ഒരു മാധ്യമങ്ങളിലും വരാതിരിക്കാൻ ഒരുപാടു ശ്രെമിച്ചു ഫഹദിന്റെ അച്ഛൻ ഫാസിൽ പറയുന്നു. ഫാസിൽ ആയിരുന്നു മലയൻ കുഞ്ഞിന്റെ നിർമാതാവ്. ഇപ്പോൾ തന്റെ മകന്   സംഭവിച്ച ആ അപകടത്തെക്കുറിച്ചു തുറന്നു പറയുകയാണ്. 40  അടി താഴ്ച വരുന്ന സെറ്റുകൾ  മൂന്ന് കോടി മുടക്കിയാണ് ചിത്രീകരിച്ചത്. ആദ്യ ഷോട്ടിൽ തന്നെ ഫഹദിനെ അപകടം സംഭവിച്ചു, തികച്ചും അത്ഭുതം തന്നെ ആയിരുന്നു ഫഹദിന്റെ ആ രക്ഷപെടൽ. വേഗം താഴേക്ക് പതിക്കുന്ന സീനായിരുന്നു ആദ്യത്തെ , ലിഫ്റ്റിൽ നിന്നും ഫഹദ് താഴേക്കു വീണു അതെ വേഗത്തിൽ തന്നെ ലിഫ്റ്റും മുകളിലോട്ടു അടിക്കുകയും ചെയ്യ്തു.

വലിയൊരു അപകടം തന്നെ ആയിരുന്നു ഫഹദിനെ സംഭവിച്ചത്.  ആ പരുക്കിൽ നിന്നും രക്ഷപെടാൻ ഒരുമാസം തന്നെ പിടിച്ചിരുന്നു ഫാസിൽ പറയുന്നു. ഇപ്പോളും ഫഹദിന്റെ മുഖത്ത് ആ പരുക്കിന്റെ പാട് ഉണ്ട്. ഈ അപകടം മാധ്യമങ്ങളിൽ വരാതിരിക്കാൻ ഒരുപാടു ഞങ്ങൾ ശ്രെമിച്ചിരുന്നു , അതുപോലെ എനിക്ക് ഫഹദിന്റെ ഈ അപകടം വളരെ വിഷമം ഉണ്ടാക്കി അതും ഞാൻ നിർമിക്കുന്ന ചിത്രത്തിൽ തന്നെ ഫഹദിന് സംഭവിച്ചല്ലോ ഫാസിൽ പറയുന്നു.