‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തു എത്തിയ നടി ആണ് രേണുക മേനോൻ. കുറച്ചു സിനിമകളിൽ അഭിനയിച്ച നായിക പിന്നീട് ഒരു സമയത്തു സിനിമയിൽ നിന്നും അപ്രത്യക്ഷമാകുകയായിരിന്നു അതിനു പിന്നിലെ കാരണവുമായി എത്തുകയാണ് താരം ഇപ്പോൾ. സിനിമകളിൽ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിൽ ആയിരുന്നു താമസം. ഇപ്പോൾ താരത്തിന് രണ്ടു കുട്ടികളുമുണ്ട്.

വിവാഹ ശേഷം കാലിഫോർണിയിലേക്ക് പോയ താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ തേടി എത്തിയിരുന്നു എന്നാൽ അതെല്ലാം തന്റെ വെക്തിപരമായ ജീവിതത്തിനു വേണ്ടി മാറ്റിവെക്കുകവായിരുന്നു. കാലിഫോർണിയയിൽ താമസം ആണെങ്കിലും താരം ഇടയ്ക്കു നാട്ടിൽ എത്താറുണ്ട്. തന്റെ മക്കളെ മലയാള൦ പഠിപ്പിക്കാൻ ആണ് തനിക്കു വലിയ താല്പര്യം അതിനു വേണ്ടി കുട്ടികളുടെ വെക്കേഷനും മറ്റും കേരളത്തിൽ എത്താറുണ്ട് എന്നും താരം പറയുന്നു. സ്വാതിയും, അനികയും ആണ് രേണുകയുടെ മക്കൾ.

താരം സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിൽ എപ്പോളും സജീവമാണ്. മായാമോഹിത ചന്ദ്രൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യം ക്യാമറക്കു മുന്നിൽ എത്തുന്നത്, എന്നാൽ ആ ചിത്രം റിലീസ് ആയില്ല അതിനു ശേഷം ആണ് നമ്മൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. തങ്ങളുടെ അമ്മ ഒരു അഭിനേത്രി ആണെന്നു മക്കൾക്ക് ഇതുവരെയും അറിയില്ല താരം പറയുന്നു. തനിക്കു സിനിമകളിൽ ഒന്നും ബന്ധം ഇല്ലാത്തതുകൊണ്ട് സിനിമയുമായി ഒരു ബന്ധവുമില്ല എന്നും താരം പറയുന്നു.