ഒരു സമയത്തു മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു അർച്ചന കവി, താരത്തിന്റെ  രണ്ടു സിനിമകൾ ഹിറ്റ് ആയെങ്കിലും മറ്റു ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ആയിരുന്നു. ഇപ്പോൾ താരം സിനിമയിൽ നിന്നും സീരിയൽ രംഗത്തു എത്തുകയാണ്, മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന രാജ റാണി എന്ന സീരിയലിൽ ആണ് അഭിനയിക്കുന്നത്. ഇതിനിടയിൽ ചില് വെബ് സീരിയലുകളും താരം ചെയ്യ്തിരുന്നു. താൻ ഇപ്പോൾ സീരിയൽ രംഗത്ത് വരാൻ കാരണം വെളിപ്പെടുത്തി അർച്ചന കവി.

താൻ കുറച്ചു നാൾ സിനിമയിൽ വിട്ടുനിന്നതിനു ശേഷം തനിക്ക പിന്നീട് സിനിമകളിൽ നിന്നും ഓഫറുകൾ ഒന്നും വന്നിരുന്നില്ല, എല്ലാത്തിലും ഞാൻ ഒരു  കയ്യ് നോക്കിയിരുന്നു ,എന്നാൽ സീരിയൽ രംഗത്തു മാത്രം വന്നിരുന്നില്ല ,ഇപ്പോൾ അങ്ങനെയൊരു ചാൻസ് വന്നപ്പോൾ  ഒന്ന് പരീഷിക്കാം എന്ന് വിചാരിച്ചു. സിനിമയേക്കാൾ ഒരുപാടു വത്യാസം ഉണ്ടേ സീരിയൽ. സിനിമ കാണാൻ  വരുന്ന പ്രേക്ഷകർ അല്ലല്ലോ സീരിയൽ കാണുന്നത് അർച്ചന പറയുന്നു.

മൂന്നു രീതിയിൽ ആണ് സീരിയലിന്റെ കഥപറയുന്നത്,അതുകൊണ്ടു തന്നെ മൂന്നു തരത്തിലുള്ള പ്രേക്ഷകരെ വിനോദിപ്പിക്കാൻ കഴിയും, സിനിമകളിൽ തനിക്കു ഓഫാറുകൾ ഒന്നും തന്നെ കിട്ടാറില്ല അതിനു കാരണം ഒരു പക്ഷെ തന്റെ സിനിമകളുടെ പരാജയം ആണോ എന്നറിയില്ല, ഞാൻ മാറി നിന്നപ്പോൾ അങ്ങനെ വിളി വന്നിട്ടില്ല. ഞാൻ മുംബൈയിലാണ് എന്നവർ കരുതിയിരിക്കാം. തിരിച്ചു വരാനാ​ഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില് അർച്ചന പറയുന്നു.