താൻ സംവിധാനം ചെയ്ത് ‘പിൻഗാമി ‘എന്ന ചിത്രം പരാചയപെട്ടതിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിന് പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റാതിരുന്ന കാരണം പ്രിയദർശൻ സംവിധാനം ചെയ്ത് തേന്മാവിൻ കൊമ്പത്തു റിലീസ് ചെയ്യ്തു കൊണ്ടാണ് സത്യൻ അന്തിക്കാട് പറയുന്നു.സംവിധായകന്റെ വാക്കുകൾ…പിന്‍ഗാമി എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് അത്രക്കൊരു പ്രശംസ കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ആ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചത് അത്തരത്തിലൊരു സിനിമയല്ല സംവിധായകൻ പറയുന്നു.


എന്നാൽ ആ സിനിമ ഒരു അച്ഛന്റെയും, ഒരു വീടിന്റെയും കഥയാണ് പറയുന്നത്. എന്നാൽ ആ സിനിമക്കു അത്രയും പ്രേക്ഷകർ ശ്രെദ്ധിയ്ക്കാതിരുന്നതിന്റെ കാരണം എതിർ വശത്തു തേന്മാവിൻ കൊമ്പത്തു സിനിമ റിലീസ് ചെയ്യ്തതുകൊണ്ടാണ്. ഇതിനെ കുറിച്ച ഞാൻ പ്രിയനോട് പറഞ്ഞപ്പോൾ പ്രിയൻ എന്നോട് പറഞ്ഞത് താൻ ഒന്ന് ഡെയ്റ്റ് മാറ്റിവെക്കൂ എന്നായിരുന്നു.

ഞാന്‍ പ്രിയന്‍ മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ് ചോദിച്ചത്, അവസാനം ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുകയും എന്റെ വീട്ടുകാര്‍ക്ക് ഉള്‍പ്പടെ തേന്മാവിന്‍ കൊമ്പത്ത് കാണാന്‍ ആഗ്രഹം തോന്നുകയും ചെയ്തു.പക്ഷെ പിന്നീട് പിന്‍ഗാമി കുറേകൂടി സ്റ്റാന്റ് ചെയ്ത് തുടങ്ങി. നല്ല സിനിമകള്‍ ചെയ്യുമ്പോഴുള്ള ഗുണം അത് കുറച്ച് കാലം കഴിയുമ്പോള്‍ ഓര്‍മിക്കപ്പെടുമെന്നാണ്. വിജയമല്ല ഒരു സിനിമയെ നിലനിര്‍ത്തുന്നത് ക്വാളിറ്റിയാണ് സത്യന്‍ അന്തിക്കാട് പറഞ്ഞു.