മലയാള സിനിമയിലെ തന്റേതായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള നടിയാണ് ശോഭന. മലയാളത്തിലും, മറ്റു അന്യഭാഷാ ചിത്രങ്ങളിലും  സജീവമായിട്ടുള്ള നടി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യ്ത ഏപ്രിൽ 18  എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന അഭിനയ രംഗത്തേക്കു എത്തിയിരുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ‘മണിച്ചിത്രതാഴ്’എന്ന സിനിമ യിൽ   നല്ല നടിക്കുള്ള ദേശ്യപുരസ്കാരവും  ലഭിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന. ഇരുവരും ഒട്ടു മിക്ക ചിത്രങ്ങളിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. താരം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ 36  വര്ഷത്തെ സൗഹൃദം., 55  സിനിമകളിലെ തന്റെ നായകൻ, ഇങ്ങനെ ഒരു കുറിപ്പ് ആണ് ശോഭന പങ്കു വെച്ചിരിക്കുന്നത്, കൂടതെ മോഹൻലാലിനൊപ്പം എടുത്ത സെൽഫിയും ശോഭന പങ്കു വെച്ച്. തെന്നിന്ത്യൻ താരം ചിരംജീവിയുടെ വീട്ടിൽ  വെച്ച് നടന്ന 80 കളുടെ താരസംഗംത്തിന് ഇരുവരും എടുത്ത സെൽഫിയാണ് പങ്കു വെച്ചിരിക്കുന്നതും.

മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായിക കൂടിയാണ്  ശോഭന. എന്നാൽ ഇരുവരെക്കുറിച്ചും നിരവധി ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, വിവാഹാലോചനകൾ നടക്കുന്നു എന്നുമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനൊരു അ വാസനം വന്നത് മോഹനലാലിന്റെ വിവാഹത്തിന് ശേഷം ആണ്. എന്നാൽ ഇന്നും ഇരുവരും അ വരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.