മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘റോഷാക്കി’ന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ സഞ്ജു ശിവറാം. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കൊച്ചിയിൽ നടന്ന  വാർത്ത സമ്മേളനത്തിൽ താരം  മമ്മൂട്ടിയെ പറ്റിയും, ചിത്രത്തെ പറ്റിയും പറഞ്ഞ വാക്കുകൾ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം മമ്മൂട്ടിയെ കുറിച്ച് പറയുന്നതിങ്ങനെ , ഒരാനയെ എത്ര നേരം വേണമെങ്കിലും നോക്കി ഇരിക്കാൻ രസം ആണ് അതുപോലെ ആണ് മമ്മൂക്കയെയും സഞ്ജു പറയുന്നു.

അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ വളരെ രസമാണ്, അദ്ദേഹത്തിൽ നിന്നും ഒരു സൈക്കോ സ്പാർക്ക് നമ്മളിൽ ഉണ്ടാവും, തനിക്കു ഒരു നല്ല സിനിമയിൽ അഭിനയിക്കണം എന്നൊരു തോന്നൽ ഉണ്ടായ സമയത്താണ് സംവിധായകൻ നിസാം തന്നെ വിളിക്കുന്നത്. ആദ്യം തന്നെ നിസാം എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ ആദ്യം നിന്നെയാണ് വിളിക്കാൻ തുടങ്ങിയത്. അതിനു ശേഷം താൻ കഥ വായിക്കാൻ ചെന്നപ്പോളും കഥാകൃത്തും ഈ കാര്യം തന്നെ തന്നോട് പറഞ്ഞു.

സത്യത്തിൽ തന്റെ ജീവിതത്തത്തിലെ ഒരു അനുഗ്രഹം കൂടി ആയിരുന്നു. നമ്മൾ പലപ്പോഴും മെമ്മറീസ് ഉണ്ടാക്കുമ്പോൾ അത് അപ്പോൾ മനസിലാവില്ല. എന്നാൽ നമ്മൾ ജീവിക്കുന്നത് തന്നെ ഓർമ്മകളിലാണ്. ഈ സിനിമയിലൂടെയും അഭിനയുക്കുന്ന സമയത്തും താൻ മെമ്മറീസ് ഉണ്ടാക്കുകയായിരുന്നു.ഒരാനയെ എത്ര നേരം വേണമെങ്കിലും നമ്മൾക്ക് നോക്കിയിരിക്കാൻ ഒരു രസം ആണ് അതുപോലെയാണ്  മമ്മൂക്കയെയും നോക്കിയിരിക്കാൻ, അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നിട്ടു അദ്ദേഹം ചെയ്യുന്നതുപോലെ ചെയ്യാൻ  തനിക്കു വളരെ കൊതിയാണ് സഞ്ജു പറയുന്നു.