മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. ദിലീപ് നായകനായ ‘ഇഷ്ട്ടം’ എന്ന സിനിമയിൽ ആയിരുന്നു താരം സിനിമ രംഗത്തേക്കു എത്തിയത്. പിന്നീട് നടി നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റി. വിവാഹത്തിന് ശേഷം സിനിമ ജീവിതം വിട്ട നായിക ഇപ്പോൾ ശക്തമായ രീതിയിൽ ‘ഒരുത്തി’യെന്ന സിനിമയിൽ തിരിച്ചു വരുകയാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രാധാമണി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ അതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ എത്തിയ നവ്യ നായർ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ നിന്നും മാറി നിന്ന പത്ത് വര്‍ഷമാണ് താന്‍ ജീവിതം നേരിട്ടറിഞ്ഞതെന്ന് നവ്യ പറയുന്നു.താൻ വിവാഹം കഴിച്ചതിനു ശേഷമാണ് ജീവിതത്തെ അഭിമുഖീകരിക്കാൻ തുടങ്ങിയത്. അതുപോലെ തന്റെ സിനിമയിലുള്ള പ്രണയത്തെ കുറിച്ചും നടി തുറന്നു പറയുന്നു.

ഒരു റിലേഷൻ ഷിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ആണ് താരം ഈ മറുപടി പറയുന്നത്. എന്നാൽ ആ പ്രണയം വിവാഹത്തിലേക്കു ഒന്നും കലാശിച്ചില്ല. വീട്ടുകാര്‍ എതിര്‍ത്തതാണോ അതിനു കാരണമായത് എന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍ തന്നെ അത് വര്‍ക്ക് ഔട്ട് ആയില്ല പിന്നെയല്ലേ വീട്ടുകാര്‍ എന്നായിരുന്നു നവ്യ പറഞ്ഞ മറുപടി.സിനിമ മേഖലയിൽ നിന്നുമാണോ എന്നുള്ള ചോദ്യത്തിന് നടി പറഞ്ഞത് ആ മേഖല അല്ലാതെ വേറെ ഒന്നും വഴിയില്ലല്ലോ എന്നാണ്. ഏതെങ്കിലും നായകന്മാരോട് ആയിരുന്നോ ആ പ്രണയം എന്ന ചോദ്യത്തിനും നവ്യക്ക് മറുപടി ഉണ്ടായിരുന്നു. എങ്കിൽ ആ പേര് താൻ തന്നെ പറയുന്നതല്ലേ നല്ലതെ നവ്യ പറയുന്നു.