‘പാപ്പൻ ‘ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ്‌ഗോപിയുടെ മറ്റൊരു പുതിയ ചിത്രം ‘മേ  ഹൂം മൂസ’ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക സ്വീകാര്യത ലഭിച്ചു മുന്നോട്ടു പോകുകയാണ്. സുരേഷ് ഗോപി തികച്ചും വത്യസ്തമായ ഒരു വേഷത്തിൽ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. പട്ടാളത്തിൽ നിന്നും വിരമിച്ച  മുഹമ്മദ് മൂസ  എന്ന കഥാപാത്രം ആണ് താരം ചെയ്യ്തിരിക്കുന്നതു. സിനിമയുടെ പ്രൊമോഷനായി താരം ഇപ്പോൾ പല വേദികളിൽ പങ്കെടുത്തു വരുകയാണ്.

പതിവിലും വലിയ  തമാശക്കാരനായി ആണ് അദ്ദേഹത്തെ കാണപ്പെടുന്നത് , ഇതിനു കാരണമെന്തെന്ന് ആരാധകർ പലതവണ ചോദിക്കുന്നു, ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. താൻ അത്ര വലിയ തമാശ പറയുന്ന ഒരു വെക്തി അല്ല, പറഞ്ഞു വരുമ്പോൾ അങ്ങനൊരു തമാശയിൽ എത്തിപ്പോകുന്നതാണ് നടൻ പറയുന്നു. താൻ ശരിക്കും അങ്ങെനെ ആയോ യെന്ന് സംശയം ആണ് ,കൂടാതെ  ‘മേ  ഹൂം മൂസ’  എന്ന ചിത്രത്തിനു ശേഷം ഇത് കുറച്ചു കൂടിപ്പോയി എന്നാണ് താരം പറയുന്നു.

ഈ സിനിമയിൽ കുറച്ചു ഷുദ്രജീവികൾ എന്റെ കൂടെ അഭിനയിച്ചിരുന്നു. അതിനാലാണോ എന്റെ സ്വഭാവം ഇങ്ങനെ മാറിയത് താരം ചെറു പുഞ്ചിരിയോട് പറയുന്നു,ഹരീഷ് കണാരൻ, കണ്ണൻ സാ​ഗർ, ശശാങ്കൻ അങ്ങനെ കുറേപ്പേർ ഈ സിനിമയിൽ ഉണ്ട്. അവരുടെ കൂടെക്കൂടി ഞാൻ ഇങ്ങനെ ആയിപ്പോയെന്ന്  താരം പറയുന്നു. താൻ സിനിമയിൽ കത്തിനിൽക്കുന്ന സമയത്തായിരുന്നു രാഷ്ട്രീയത്തിലേക്ക് താരം പോയത്, നീണ്ട ഇടവേളക്കു ശേഷം അദ്ദേഹം നല്ലൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.