മോഹൻലാൽ ചിത്രമായ ചന്ദ്രോത്സവത്തിന്റെ രസകരമായ സംഭവങ്ങൾ ആണ് നിർമാതാവ് സന്തോഷ് ദാമോദർ പറയുന്നത്. ആ സിനിമ സംഭവിക്കുന്നത്  നിർമാതാവ് രഞ്ജിത്തുമായുള്ള സൗഹൃദം ആയിരുന്നു. അന്ന് താൻ ഒരു ചിത്രത്തിന്റെ കഥയുമായി  രജിത്തിന്റെ അടുത്ത് പോയി, ചന്ദ്രോത്സവം  സിനിമക്കു വേണ്ടി നിരവധി കഥകൾ നോക്കിയിരുന്നു എന്നാൽ ഒന്നും ശരിയായില്ല , അങ്ങനെ രഞ്ജിത്ത് തന്നെ ഒരു കഥ കണ്ടുപിടിക്കുകയും അത് എന്നോട് പറയുകയും,തനിക്കു  ആ കഥ ഇഷ്ടപ്പെടുകയും ചെയ്യ്തു.

അങ്ങനെയാണ് ചന്ദ്രോത്സവം ചിത്രം ചെയ്യാമെന്നു തീരുമാനിക്കുന്നത്  സന്തോഷ് ദമോദര് പറയുന്നു. ഇതിനു വേണ്ടിയുള്ളസ്ക്രിപ്റ്റ്  എഴുത്തിനെ   യാത്ര അവസാനിക്കുന്നത് ഒറ്റപ്പാലത്തായിരുന്നു, അവിടെ ലക്ഷ്മി ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങളുടെ താമസം , മോഹൻലാലും അവിടെയാണ് താമസിക്കുന്നത്. ഞങ്ങൾ അവിടെ ഒരുമാസത്തോളം താമസിച്ചു  സ്‌ക്രിപ്പിറ്റിനു വേണ്ടി, എന്നാൽ അത് നടന്നില്ല പകരം വെള്ളം അടിയും, ഭക്ഷണം ഉണ്ടാക്കലും,കഴിക്കലും മാത്രം നടക്കും.

സ്ക്രിപ്റ്റ് ഒന്നും ശരിയാകുന്നുമില്ല ഞങ്ങൾ ആകെ വിഷമിച്ചു എങ്കിൽ ഈ ചിത്രം പിന്നീട് ചെയ്‌യാം എന്നു തീരുമാനിക്കുന്നു, പിറ്റേന്ന് രഞ്ജിത്ത് പറയുന്നു സന്തോഷ് നീ പോയി ഷൂട്ടിങ്ങിനു വേണ്ടി വരിക്കാശ്ശേരി മനയിൽ പോകാൻ ഞാൻ ആകെ അന്താളിച്ചു പോയി, സ്ക്രിപ്റ്റ് ഒന്നും ഓക്കേ ആയില്ല പിന്നെ എങ്ങനെയാണ് സിനിമ തുടങ്ങുന്നത്, പക്ഷെ വിശ്വസിക്കാൻ ഇന്നും എനിക്ക് പ്രയാസം ആണ് ,കാരണം പത്താം ദിവസം തന്നെ ചന്ദ്രോത്സവം സിനിമ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്യ്തു അതാണ് ശരിക്കും രഞ്ജിത്ത് സന്തോഷ് ദമോദര് പറയുന്നു.