‘നരൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് സോനാ നായർ. തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ട്ടപെട്ട വേഷം ആയിരുന്നുനരനിലെ  കുന്നുമേൽ  ശാന്ത. എന്നാൽ തനിക്കു പ്രധാന്യം നൽകുന്ന കുറച്ചു സീനുകൾ നരനിൽ ഉണ്ടായിരുന്നു എന്നാൽ അവയെല്ലാം തന്നെ ഒഴിവാക്കിയിരുന്നു നടി പറയുന്നു. ആ സിനിമയിൽ ഭാവനയോടൊപ്പമുള്ള ചില നല്ല സീനുകളും ക്യാൻസൽ ചെയ്യ്തിരുന്നു. കുന്നുമ്മേൽ ശാന്തയായി അഭിനയിച്ചതിന് കുറിച്ച് താരം പറയുന്നത് ഇങ്ങനെ.നരനിൽ മോഹൻലാലിന്റെ മീശയിലെ ഒരു നര കടിച്ചുമുറിക്കുന്നതാണ് തന്റെ ആദ്യ ഷോട്ട് എന്ന് താരം പറഞ്ഞു.


തനിക്കു ആ വേഷം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എനിക്കീ വേഷം ചെയ്യാൻ പോലും പറ്റത്തില്ല എന്ന് പറഞ്ഞിരുന്നു ജോഷി സാറിനോട്. എന്നാൽ ആ സീൻ മാത്രം സിനിമയിൽ ഇല്ലായിരുന്നു. കുന്നുമേൽ ശാന്തയുടെ വീട്ടിൽ കൂട്ടുകിടക്കുന്നതു മുള്ളൻകൊല്ലി വേലായുധൻ ആണ് അങ്ങനെ ആ കഥാപാത്രത്തിനോട് ശാന്തക്ക് പ്രണയം ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടായ പ്രണയത്തിൽ ആണ് കുന്നുമ്മേൽ ശാന്ത വേലായുധന്റെ അടുക്കൽ പോയി മീശയിലെ ആ നര കടിച്ചെടുക്കുന്നതു എന്നാൽ ആ സീൻ എടുത്തിരുന്നില്ല .


നരനിൽ എന്റെ സീനുകൾ എല്ലാം ഇടത്തു മാറ്റിയതിനാൽ എനിക്ക് ഒരുപാടു സങ്കടം ഉണ്ടായിരുന്നു. എല്ലാ ചിത്രങ്ങളിലും ഞാൻ തന്നെയാണ് ഡബ്ബിങ് ചെയ്യുന്നത് എന്നാൽ നരനിൽ ഞാൻ അല്ല ഡബ്ബ് ചെയ്യ്തത്. എന്റെ ആ കഥാപാത്രത്തെക്കുറിച്ചു എനിക്ക് വലിയ പ്രതീക്ഷ ആയിരുന്നു അതുകൊണ്ടു ഞാൻ അന്ന് ആ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്ന, എന്നാൽ എന്റെ ആ സീനുകൾ നഷ്ട്ടപെട്ടപ്പോൾ എനിക്ക് വലിയ നിരാശ ആയിപോയി സോനാ നായർ പറയുന്നു.