‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടി ആയിരുന്ന നിത്യ ദാസ് വിവാഹത്തിന് ശേഷം  സിനിമയിൽ നിന്നും വിട്ടുമാറി ജീവിക്കുവായിരുന്നു എന്നാൽ ഇപ്പോൾ 15  വര്ഷത്തിനു ശേഷം ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്യ്തു. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്.ഈ ചിത്രം  ഒരു സൈക്കോ, ഹൊറർ മൂവിയാണ്. ഇപ്പോൾ നിത്യ പള്ളിമണിയുടെ വിശേഷങ്ങളുമായി എത്തുകയാണ്.
താൻ പതിനഞ്ചു വര്ഷത്തിനു ശേഷമാണ് ഈ ചിത്രത്തിൽ വരുന്നത് എന്നാൽ ഈ പതിനഞ്ചു വര്ഷത്തിനു ശേഷവും തനിക്കു ഇങ്ങനൊരു കേന്ദ്ര കഥാപാത്രം കിട്ടിയത് വളരെ ഭാഗ്യമായാണ് കരുതുന്നത്. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഒരുപാടിഷ്ട്ടപെട്ടു. അങ്ങനെയാണ് സിനിമക്ക് താൻ ഓക്കേ പറഞ്ഞത് നിത്യ പറയുന്നു, ഇത്രയും നാൾ സിനിമയിൽ വരാഞ്ഞത് നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ തേടിയെത്തിയിരുന്നില്ല. താൻ സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിൽ സജീവമാണ്. താൻ വീണ്ടും സിനിമയിൽ എത്തിയപ്പോൾ വളരെ പുതിയ അനുഭവം ആയിരുന്നു കിട്ടിയത്.

തനിക്കു ഇഷ്ട്ടപെട്ട കഥാപാത്രങ്ങൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യാനാണ് ആഗ്രഹം താരം പറഞ്ഞു, മകൾ സിനിമയിൽ എത്തുമോ എന്നറിയില്ല ഇപ്പോൾ അവൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭർത്താവ് നോർത്ത് ഇന്ത്യക്കാരൻ ആയതുകൊണ്ട് മലയാളം സിനിമ കാണാൻ കഴിയില്ല അതുകൊണ്ടു പുതിയ ചിത്രങ്ങളെ പറ്റി ഒരറിവുമില്ല, ഇങ്ങനെയൊരു കഥ എന്നിലേക്ക് എത്തുമെന്നു ഒരിക്കലും പ്രതീഷിച്ചില്ല അത്ര നല്ല ഒരു ചിത്രം ആണ് പള്ളിമണി നിത്യദാസ് പറയുന്നു.