ആരാധകർ ഏറ്റവും കൂടുതലുള്ള നടൻമാർ ആയിരുന്നു ത്യാഗരാജനും, മകൻ പ്രശാന്തും. അച്ഛന്റെ പാത പിന്തുടർന്ന് ആണ് മകൻ പ്രശാന്തും സിനിമയിൽ എത്തിയത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിനു ആരാധക പ്രശംസയും ലഭിച്ചിരുന്നു. എന്നാൽ നടന്റെ ദാമ്പത്യ ജീവിതം താരത്തിന്റെ കരിയർ തന്നെ ഇല്ലതാക്കി കളഞ്ഞു. ഇപ്പോൾ മകന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ത്യാഗരാജൻ.


മകനുവേണ്ടിയാണ് താൻ സിനിമ അഭിനയം നിർത്തിയത് എന്ന് ത്യാഗരാജ് പറയുന്നു. എന്റെ സിനിമ ജീവിതം മകനെ ബാധിക്കരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു അതുകൊണ്ട് മനപ്പൂര്‍വ്വം പല ചിത്രങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ നല്ല ഒരുപാട് സിനിമകള്‍ പ്രശാന്തിന് കിട്ടിയിരുന്നു എങ്കിലും പിന്നീട് അതെല്ലാം കൈവിട്ടു പോകുവായിരുന്നു . പ്രശ്നത്തിന്റെദാമ്പത്യബന്ധം തകർന്നുതുകൊണ്ടാണ് താരത്തിന്റെ കരിയറും നഷ്ട്ടമായതു. പ്രശാന്തിന്റെ വിവാഹം ഞങ്ങൾക്കു പറ്റിയ ഒരു അബദ്ധം ആയിരുന്നു എന്ന് ത്യാഗരാജൻ പറയുന്നു. അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഒരുപക്ഷേ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു എങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആവില്ലായിയരുന്നു നടന്‍ പറഞ്ഞത്.


നല്ല കുടുമ്ബമായിരുന്നു,എല്ലാവരും ഡോക്ടർസ്. ഒരു ബന്ധുവിൽ നിന്നുമാണ് ഈ ആലോചന വന്നത് .ആ വിവാഹം തന്നെയായിരുന്നു ഞങ്ങൾ പ്രശാന്തിനോടു ചെയ്ത തെറ്റ്. നേരത്തെ മറ്റൊരു വിവാഹം ചെയ്ത കാര്യം മറച്ചുവെച്ചുകൊണ്ടാണ് പെണ്‍കുട്ടി ഈ വിവാഹത്തിന് ഒരുങ്ങിയത്. വിവാഹമോചനം എത്തിയപ്പോഴാണ് ഈ കാര്യം ഞങ്ങള്‍ അറിഞ്ഞതും വേർപിരിയൽ ഉണ്ടായതും നടൻ പറയുന്നു.