തെന്നിന്ത്യയിൽ തന്നെ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. കഴിഞ്ഞ ദിവസം ആയിരുന്നു തനിക്കു മയോസിറ്റിസ്എന്ന അസുഖം ബാധിച്ചുവെന്നും അതിനു ചിലക്സയിലാണ്ന്നും താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. താൻ ഈ രോഗം തിരിച്ചറിഞ്ഞിട്ടു കുറെ നാളുകൾ ആയെന്നും പൂർണ്ണമായി അസുഖം മാറുമെന്ന് ഡോക്ടർ പറഞ്ഞുവെന്നു നടി പറയുന്നു. പേശികളെ ബാധിക്കുന്ന ഒരു അസുഖം ആണ് മയോസിറ്റിസ് ,ഇപ്പോൾ ഈ അസുഖം തനിക്കു ഭേദപ്പെട്ടുവരുവാണെന്നു സാമന്ത പറയുന്നു.
താരത്തിന്റെ ഈ രോഗവിവരം അറിഞ്ഞു നിരവധി ആരാധകരും,സഹപ്രവര്തകരുമാണ് പ്രാര്തനയോടു നിക്കുന്നത്. ഇപ്പോൾ താരത്തിന്റെ അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി വരലക്ഷ്മി ശരത്കുമാർ. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു യശോദ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ഈ അസുഖം അവൾക് ഉണ്ടയിരുന്നായിരിക്കാം എന്നാൽ ഷൂട്ടിംഗ് വരെ അറിഞ്ഞില്ല അതിനു ശേഷമാണ് രോഗം വഷളായത് വരലക്ഷ്മി പറയുന്നു. അവൾ വളരെ ആത്മവിശ്വാസത്തിലാണ് രോഗം ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്.

അവൾ ശരിക്കും പറഞ്ഞാൽ ഒരു പോരാളി തന്നെയാണ്, ചികിത്സയിലായതിനാൽ സമാന്ത യശോദ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല. സമാന്തയുടെ ജീവിതത്തിൽ നിരന്തരം പ്രതിസന്ധി ഘട്ടങ്ങൾ വരികയാണെന്നാണ് ആരാധകർ പറയുന്നത്. സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനമുണ്ടാക്കിയ വിവാദങ്ങളും ​ഗോസിപ്പുകളും അവസാനിക്കെ ആണ് നടി വീണ്ടും വാർത്തകളിൽ നിറയുന്നത്.