‘പറവ’ എന്ന ചിത്രത്തിലെ ടീച്ചറിനെ ഇന്നും പ്രേഷകർക്കു സുപരിചിതമാണ്. എങ്കിലും തന്റെ കരുത്തുറ്റ കഥാപാത്രം ചെയ്യ്ത ചിത്രം ആയിരുന്നു ‘അഞ്ചാം പാതിരാ’അതിലെ പോലീസ് ഓഫീസർ വേഷത്തിൽ ആയിരുന്നു ഉണ്ണിമായ അഭിനയിച്ചത്. ഇപ്പോൾ താരം ഒരു ചലച്ചിത്ര പുരസ്‌കാര വേദിയിലേക്കുള്ള ചുവടുവെപ്പിലാണ്. എന്നാൽ താരം പറയുന്നുണ്ട് തന്റെ ഇതുവരെയുമുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നു , കുട്ടിക്കാലം മുതൽ തന്നെയുണ്ട് ഒരു മാറ്റിനിർത്തൽ , സിനിമയിൽ  പ്രവർത്തിച്ചിട്ട് തുടങ്ങിയിട്ട് ഇപ്പോൾ 10  വര്ഷത്തോളം ആയി. ആദ്യ സമയത്തു തന്നെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അത്  പറയാൻ പറ്റാതെ പോയിട്ടുണ്ട് അതിനു കാരണം ഫിസിക്കലി ഫിറ്റ് അല്ലാത്തതുകൊണ്ടായിരിക്കും ഉണ്ണിമായ പറയുന്നു.

ചെറുപ്പകാലത്തു തന്നെ പല സ്ഥലത്തും മോശമായ മാറ്റിനിർത്തലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അതെല്ലാം അനുഭവിച്ചു തന്നെയാണ് ഈ നിലയിൽ വന്നെത്തിയതും, സാമാന്യം കൂടുതൽ വലുപ്പമുള്ള, ശബ്ധത്തിന്റെ കാര്യത്തിലും, നിറത്തിന്റെ കാര്യത്തിലും പല സ്ഥലത്തുനിന്നും തന്നെ മാറ്റിയിട്ടുണ്ട് , ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു രീതിയിലും കോൺഫിഡൻസ് ഉണ്ടാകില്ല അതുകൊണ്ടു തന്നെ സിനിമ വിഭാഗത്തിൽ ഉണ്ടായിട്ടുപോലും തനിക്കു സിനിമയിൽ അഭിനയിക്കണം എന്നുപോലും പറഞ്ഞിട്ടുമില്ല.

ഓരോ ചിത്രവും തനിക്കു അഭിനയിക്കാൻ സാദ്യമല്ല എന്ന തോന്നൽ കൊണ്ടല്ല പകരം മനസിന്റെ അപകർഷ ബോധം ഉള്ളതുകൊണ്ടായിരിക്കും അഭിനയിക്കാൻ ഒരു മടി വന്നതും. എന്നാൽ അതിനു ശേഷം ഞാൻ സുന്ദരിയാണെന്നുള്ള തോന്നൽ എന്നെ ശക്തപ്പെടുത്തിയതുകൊണ്ടായിരിക്കും എനിക്ക് പിന്നീട് ആ കോൺഫിഡൻസ് ഉണ്ടായത് തന്നെ എല്ലാ പെൺകുട്ടികൾക്കും  ആ കോൺഫിഡൻസ് ഉണ്ടാകണം എന്നാലേ മുന്നോട്ടു പോകാൻ സാധിക്കു ഉണ്ണിമായ പറയുന്നു. ഇപ്പോൾ താരം നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭനയിച്ചു കഴിഞ്ഞു.