സിനിമയിൽ ആയാലും, ജീവിതത്തിൽ ആയാലും ഇത്രയും സ്നേഹവും, ദയയും നൽകുന്ന ഒരു നടൻ സുരേഷ് ഗോപി അല്ലാതെ ആരാധകർക്ക് മറ്റൊരു നടനെ ചൂണ്ടി കാണിക്കാൻ കഴിയില്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ ഈ ഒരു പ്രവർത്തി കൊണ്ട് തന്നെ നിരവധി ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് സത്യം. ചില മലയാളികളെങ്കിലും അ​ദ്ദേഹത്തെ കുറ്റപ്പെടുത്താൻ മുന്നോട്ട് വെക്കുന്ന കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അല്ലാത്തപക്ഷം സുരേഷ് ​ഗോപിയെ അളവില്ലാതെ സ്നേഹിക്കുന്നവരാണ് മലയാളികൾ.
സുരേഷ് ഗോപിയെ പോലെ നിരവധി ആരാധകർ ഭാര്യ രാധികയ്ക്കുമുണ്ട്. സിനിമാ മേഖലയിലെ മാതൃക ദമ്പതിമാരാണ് ഇവർ എന്ന് പറഞ്ഞാലും തെറ്റില്ല.1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. അതിൽ ഒരാളായ ലക്ഷ്മി കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ കാറപകടത്തിൽ മരിച്ചു. ഒന്നര വയസിലാണ് ലക്ഷ്മി മരിക്കുന്നത്,
പല അഭിമുഖങ്ങളിലും അദ്ദേഹം തന്റെ ലക്ഷ്മി മകളെ കുറിച്ച് വാചാലം ആയിട്ടുണ്ട്. ഒരിക്കലും ഞങ്ങൾ കക്ക് അവൾ മരിച്ച വേദന മാറില്ല എന്ന് തന്നെ പറയുന്നുണ്ട്. പലപ്പോഴും സുരേഷ് ഗോപിക്കൊപ്പം പൊതുവേദികളിൽ എത്തുന്ന രാധിക ഗാനം ആലപിക്കാറുണ്ട്, ഇപ്പോൾ അമൃത ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുരേഷ് ​ഗോപി തന്റെ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്,തന്റെ സ്വപ്നത്തിലെ വധു തന്നെയാണ് രാധിക. ഭാര്യയെ കുറിച്ച് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞപ്പ്ൾ ഒരു കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ ആ വേദനയിൽ നിന്ന് ഈ കാണുന്ന നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസിലാകും ചേച്ചിക്ക് നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്ന്.’ ആരാധകർ ഒന്നടങ്കം പറയുന്നു