ഒരു സമയത്തു മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടൻ ആണ് ശങ്കർ. താരത്തോടൊപ്പം ഒട്ടു മിക്ക സിനിമകളിലും നായികയായി എത്തിയത് നടി മേനക ആയിരുന്നു. ഇരുവരും 30 ഓളം ചിത്രങ്ങളിൽ നായികാനായകനായി അഭിനയിച്ചിട്ടുണ്ട് അതിന്റെ പേരിൽ ഇരുവരും പ്രണയത്തിലാണുള്ള വാർത്തകളും പുറത്തു വന്നിരുന്നു. ഇപ്പോൾ താരം മേനകയെ കുറിച്ചും, സിനിമ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ.

നടൻ പറയുന്നു , ശരിക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ആ സൗഹൃദം അന്നും, ഇന്നും ഞങൾ തുടർന്നു പോകുന്നുമുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള സിനിമകൾ കണ്ടാണ് ഞങ്ങൾ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നത്, എന്നാൽ ഞങ്ങൾ ഇരു കുടുംബങ്ങളും ഇന്നും സുഹൃത്‌ബന്ധം തുടർന്ന് പോകുന്നുണ്ട്. എന്റെ നല്ലൊരു സുഹൃത്തായിരുന്നു സുരേഷ് , അദ്ദേഹം ലൊക്കേഷനിൽ എന്നെ കാണാൻ എത്തുമ്പോളാണ് മേനകയുമായി  ഇഷ്ട്ടത്തിലാവുന്നത് ശങ്കർ പറയുന്നു. അതുപോലെ താരം പറയുന്നു സിനിമയിൽ തനിക്കു  ഉണ്ടായ ഇടവേളയെ പറ്റിയും. ഒരുകാലത്തു നല്ല സിനിമകളിൽ അഭിനയിച്ച ഒരു  നടൻ തന്നെയായിരുന്നു ഞാൻ ശങ്കർ പറയുന്നു.

മലയാള സിനിമയിൽ ഒരു വർഷത്തിൽ തന്നെ 28 ഓളം ചിത്രങ്ങളിൽ തന്നെ താൻ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം സിനിമയിൽ ഒവേർ ആക്റ്റിങ് കാരണം സിനിമയെ അത് ബാധിച്ചിരുന്നു. ആ കാരണത്താൽ എനിക്ക് സിനിമയിൽ  ഇടവേള എടുക്കേണ്ടി വന്നു. പിന്നീട് തമിഴിൽ കുറച്ചു സിനിമകളിൽ അഭിനയിക്കുകയും ചെയ്യ്തു, പിന്നീട് മലയാള സിനിമയിൽ ഒരു തിരിച്ചു വരവ നടത്തുകയും ചെയ്യ്തു എന്നാൽ ആ ചിത്രങ്ങൾ ഒന്നും തന്നെ വിജയിച്ചിരുന്നില്ല അങ്ങനെ വീണ്ടും ഇടവേളയിലേക്കു പോകേണ്ടി വന്നു നടൻ പറയുന്നു.