മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ശർമ്മ. താരത്തിന്റെ ആദ്യ സിനിമ മമ്മൂട്ടി നായകനായ പളുങ്ക് ആയിരുന്നു. ചിത്രത്തിൽ നായികയായിരുന്നു ലക്ഷ്മി. മലയാളി അല്ലാത്ത ഈ നടിയെ തന്റെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേഷകർക്കു സുപരിചിതയായിരുന്നു. ഇപ്പോൾ താര൦ പറയുന്നത് തനിക്കു പ്രായം കൂടിക്കൊണ്ടിരിക്കുന്നു, തനിക്കു നല്ല വിവാഹാലോചനകൾ ഒന്നും തന്നെ വരുന്നില്ല, തനിക്കു പ്രണയ ത്തിൽ വിശ്വാസം ഇല്ല എന്നാൽ ഒരു കുടുംബവുമായി ജീവിക്കാൻ ആണ് ആഗ്രഹം എന്നും നടി പറയുന്നു.


സിനിമയിൽ നിരവധി അവസരങ്ങൾ ഉണ്ടായിട്ടും താരം സിനിമയിൽ സജീവമല്ല. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും താരത്തിന് മറ്റു ചിത്രങ്ങളിൽ ഒന്നും അവസരം ലഭിച്ചിരുന്നില്ല . സിനിമകൾ ഒന്നും അവസരം ലഭിക്കാതിരുന്നു താരം പിന്നീട് മിനിസ്ക്രീൻ രംഗത്തു വന്നിരുന്നു. ഇതിനിടയിൽ ഒരു സീരിയൽ സംവിധയകാൻ തനിക്കു പ്രകോപനകരമായ മെസ്സേജുകൾ അയയ്ക്കുമായിരുന്നു എന്നും താരം പറഞ്ഞിരുന്നു നേരത്തെ. താൻ ഒരു സിനിമ താരം ആയതിനാൽ ആയിരിക്കും അയാൾ അങ്ങനെ മെസ്സേജുകൾ അയച്ചത് എന്നും താരം പറഞ്ഞു. താൻ ഒരു സിനിമ താരം ആയതുകൊണ്ട് തനിക്കു ഒരു വിവാഹലോചന പോലും വരുന്നില്ല, അഭിനയം തന്റെ വിവാഹത്തിന് തടസ്സം ഉണ്ടാക്കുന്നു.


ഒരു ആലോചന വിവാഹത്തിൽ കലാശിക്കുന്ന സമയം ആയപോളെക്കും വരൻ അതിൽ നിന്നും പിൻവാങ്ങിയിരുന്നു. അതിനു കാരണം താൻ ഒരു നടി ആയതുകൊണ്ട് മാത്രാമാണ്. എന്നാൽ തനിക്കു പ്രണയ വിവാഹത്തിൽ ഒരു താല്പര്യവുമില്ല. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയാണ് ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.