ഒരു നല്ല പോലീസ് മേധാവിയുടെ കഥ പറയുന്ന ചിത്രം ആയിരുന്നു ആക്ഷൻ  ഹീറോ ബിജു, ഈ ചിത്രത്തിൽ അഭിനയിച്ച മേരി ഒരു ഒറ്റ സീനിലൂടെ ആണ് മലയാളികളുടെ മനസിൽ ഇടം പിടിച്ചത്, ഒന്ന് പോ സാറേ  ഈ ഒരു ഡയലോഗ്  കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാകും. എന്നാൽ ഇപ്പോൾ ഈ നടിയുടെ  അവസ്ത്ഥ  ഇപ്പോൾ വളരെ ദയനീയം ആണ്. ഇപ്പോൾ താരം പൊരിവെയിലത്തു ലോട്ടറി വിറ്റുനടക്കുകയാണ്, കോവിഡ് മേരിയുടെ ജീവിതത്തെ വല്ലാതെ ഉലച്ചിരുന്നു. സിനിമയിൽ നിന്നും ഇപ്പോൾ ചാന്സുകള് ഒന്നുമില്ലാത്തതുകൊണ്ടു ഇപ്പോൾ ഭാഗ്യക്കുറി വില്പനയുമായി ജീവിച്ചു പോകുകയാണ് മേരി. ചേർത്തല ദേശ്യപാ തോരങ്ങളിൽ ആണ് മേരി ലോട്ടറി വിറ്റുനടക്കുന്നത്. സിനിമയിൽ ഒരുപാടു അവസരങ്ങൾ  ലഭിക്കുമെന്ന വിചാരത്തിൽ ആയിരുന്നു മേരി ഒരു വീടുവെക്കുന്നതിനു വേണ്ടി ലോൺ എടുത്തത്. സിനിമ കുറഞ്ഞപ്പോൾ ലോൺ ബാദ്യത വളരെ കൂടി. ഇപ്പോൾ താരം ജപ്തിയുടെ വക്കിൽ ആണ്, ഇപ്പോൾ തനിക്കു സിനിമയും ഇല്ല .

ഇപോൾ  എങ്ങനെയെങ്കിലും ജീവിക്കണം എന്ന് ഓർത്തുകൊണ്ടാണ് മേരി ലോട്ടറി വില്പന തുടങ്ങിയത്. ആലപ്പുഴയിലെ ഒരു ലക്ഷം കോളനി വീട്ടിൽ ആണ് മേരി താമസിക്കുന്നത്, താൻ തൊഴിലുറപ്പു ചെയ്യ്തുകൊണ്ടിരുന്ന സമയത്തായിരുന്നു മേരിക്ക് ആക്ഷൻ ഹീറോ ബിജുവിൽ ഒരു അവസരം വന്നത് പിന്നീട് ഒന്ന് രണ്ടു സിനിമകളിലും അവസരം ലഭിച്ചരുന്നു. മകളെ വിവാഹം കഴിപ്പിച്ചു വിട്ടു, മകനെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് ,ഇപ്പോൾ സിനിമയിൽ അവസരം ഇല്ലാത്തതിനാൽ ഈ ലോട്ടറി വില്പന നടത്തി ജീവിക്കുകയാണ്. ഈ ലോട്ടറി വില്പന നടത്തുന്ന മേരി യുടെ മനസിൽ ഇപ്പോളും സിനിമയിൽ തന്നെ വിളിക്കും എന്ന പ്രതീക്ഷയാണ്.