നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മായിൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വാകാര്യ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം സംഭവിച്ചത്. കബറടക്കം ഇന്ന് വൈകുനേരം 4 നെ ചെമ്പ്‌ ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്‌മയിലിന്റെ ഭാര്യയാണ് ഫാത്തിമ ഇസ്മായിൽ.

നടൻ മമ്മൂട്ടി, നടൻ ഇബ്രാഹിം കുട്ടി, അമീന, സകരിയ്യ, സൗദ, ഷഫീന എന്നിവരാണ് മക്കൾ, മരുമക്കൾ പരേതനായ സലിം, കരീം, ഷാഹിദ്, സുൽഫത്, ഷെമിന, സെലീന തുടങ്ങിയവർ, കൊച്ചുമക്കൾ,- നടൻ ദുൽഖർ സൽമാൻ, നടൻ അഷ്‌കർ സൗദാൻ, മഖ്ബൂൽ സൽമാൻ, തുടങ്ങിയവരാണ് .