സീരിയൽ താരം സുമിയെ പ്രേക്ഷകർക്ക്‌ കൂടുതൽ പ്രിയങ്കരിയാണ് .സീ കേരളത്തിൽ ചെമ്പരത്തി പൂവ്  എന്ന സീരിയിലിലൂടെ ശ്രെധയേമായി മാറിയ സുമി മഴവിൽ മനോരമയിൽ രാക്കുയിൽ എന്ന സീരിയലിൽ ആണ് അഭിനയിക്കുന്നത് .നേരത്തെ ഭർത്താവു റാഷിക്കിനെ കുറിച്ചും തന്റെ കുടുംബ വിശേഷങ്ങളെ കുറിച്ചും താരം പറഞ്ഞിട്ടിട്ടുണ്ട് .ഇപ്പോൾ താരം വീണ്ടും വിവാഹം കഴിച്ചു എന്നറിയിച്ചു കൊണ്ട് വന്നിരിക്കുന്നത് .യു ടുബ് ചാനലിലൂടെ ആണ്  താരം വിവാഹം കഴിച്ചതിന്റെ രഹസ്യവും തന്റെ ഭർത്താവിനെ ഒക്കെ താരം പരിചയപ്പെടുത്തുന്നത് .

ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് തമാശ രൂപേണ കമന്റുകൾ ആയിച്ചിരിക്കുന്നതു .ഞാനിപ്പോള്‍ ഒരു കല്യാണം കൂടി കഴിച്ചിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളെല്ലാം ഞാന്‍ ഈ എപ്പിസോഡിലൂടെ കാണിക്കുന്നതായിരിക്കും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്. എന്റെ ഭര്‍ത്താവും അമ്മായിയമ്മയും അവിടെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സുമി അകത്തേക്ക് കയറി വരുന്നത്. രാക്കുയില്‍ സീരിയലിലെ സുമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് കാരാളി ചന്ദ്രന്‍. നടന്‍ വിഷ്ണു ആണ് ഈ വേഷം ചെയ്യുന്നത്. ഒപ്പം അമ്മായിയമമയായി അഭിനയിക്കുന്ന നടിയും ഉണ്ടായിരുന്നു. സീരിയലില്‍ അമ്മായിയമ്മ ആണെങ്കിലും കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഉപദ്രവിക്കുന്നതിന് ഒരു കണക്കുമില്ല എന്നായിരുന്നു നടി പറഞ്ഞത്.

സീരിയലിൽ വില്ലൻ ആണെങ്കിലും അദ്ദേഹം പാവം ആണേ എന്ന് നടി പറയുന്നു .മഹാ താന്തോന്നിയായി നടക്കുന്ന ഒരു നല്ല കഥാപത്രം ആണ് എന്നാണ് വിഷ്ണു പറയുന്നത് .രണ്ടാഴ്ച്ച മുൻപ് ആയിരുന്നു കരാളി ചന്ദ്രന്റയും മൃണാളിനിയുടെ വിവാഹം രാക്കുയിൽ എന്ന സീരിയലിൽ മൃണാളിനി വരുന്നതോടു പരമ്പരയിൽ ഒരു മാറ്റം വന്നിരിക്കുകയാണ് .അടുത്തിടെ രാക്കുയില്‍ സീരിയലില്‍ നിന്നും നായകനും സംവിധായകനുമൊക്കെ മാറിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പുതിയ നായകന്‍ വരികയും കഥയില്‍ മാറ്റങ്ങളൊക്കെ വന്നതോടെ പ്രേക്ഷക പ്രശംസയും നേടി. ഇനി മുന്നോട്ടുള്ള കഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.