ഇന്ന് വൈകിട്ട് ആറു മണിക്ക് ചെന്നയിൽ നടക്കാനിരുന്ന ‘പൊന്നിയൻ സെൽവൻ’എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ പങ്കെടുക്കാനിരിക്കെ ആണ് തെന്നിന്ത്യൻ നടൻ ചിയാൻ വിക്ര൦ ത്തെ ദേഹാസ്വാസ്ത്യം അനുഭവപെട്ടു  ചെന്നയിലെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. താരത്തെ ഇപ്പോൾ  റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പറയത്തക്ക കുഴപ്പമില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.

താരത്തിനെ ഹൃദയാഘാതം ഉണ്ടായതിനാൽ ആണ് ഹോസ്പിറ്റലിൽ എത്തിച്ചതെന്നും ആണ് പറയുന്നത് എന്നാൽ അദ്ദേഹത്തിന് കടുത്ത പനിയെ തുടർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. താരം ഹോസ്പിറ്റലിൽ ആണെന്നുള്ള വാർത്തകൾ വന്നതോടെ  ആരാധകരും, സഹപ്രവർത്തകരും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നുണ്ട്  സോഷ്യൽ മീഡിയയിലൂടെ. അദ്ദേഹം പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ നിന്നും അദ്ദേഹത്തിനു പങ്കെടുക്കാൻ പറ്റാത്തതിനാൽ അദ്ദേഹത്തിന്റെ മറ്റൊരു  ചിത്രമായ കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുമെന്നും പറയുന്നു.

എല്ലാം ഭാഷ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുള്ള നടൻ ആണ് ചിയാൻ വിക്രം. കാതൽ കണ്മണി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തമിഴ് സിനിമയിലേക്കുള്ള കടന്നു വരവ്.  വിവിധ സാമൂഹിക രംഗങ്ങളിലും സഹായഹസ്തവുമായി എത്തുകയും അതിനുവേണ്ടി എന്ത് പിൻതുണ ചെയ്യുകയും ചെയ്യും. ഇപ്പോൾ താരത്തിന്റെ അസുഖം മാറി തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്  ആരാധക വൃന്ദം.