ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും കടുത്ത നടപടി സ്വീകരിച്ചത് സിനിമ സൈറ്റുകളിലെ സ്ഥിരം ശല്ല്യക്കാരയതോടെ. ഇരുവരയും കൊണ്ട് സഹികെട്ടതോടെയാണ് ്ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.

 ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ടു നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

ഒരേ സമയം പല സിനിമകള്‍ക്കു ഡേറ്റ് നല്‍കി നിര്‍മാതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ഡേറ്റ് നല്‍കുന്ന പ്രവണതയാണ് ശ്രീനാഥ് ഭാസിയുടേതെന്ന് സംഘടന വ്യക്തമാക്കി. സിനിമകള്‍ക്ക് ഏതൊക്കെ ദിവസങ്ങളിലാണ് ഡേറ്റ് നല്‍കിയതെന്നും ഏതൊക്കെ സിനിമകളിലാണ് താന്‍ അഭിനയിക്കുന്നതെന്ന പോലും ശ്രീനാഥ് ഭാസിക്ക് അറിയാത്ത അവസ്ഥയാണ്.ഷെയ്ന്‍ നിഗം ‘അമ്മ’ സംഘടനയില്‍ അംഗമാണ്. മിന്നല്‍ മുരളിയ്ക്ക് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്‌സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് വിലക്ക് എത്തിയത്.