“നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ  താരമാണ് അർച്ചന കവി. അർച്ചന കവി അവതാരകയായി എത്തിയതിനു ശേഷം ആണ് സിനിമയിലേക്ക് എത്തുന്നത് . യെസ് ഇന്ത്യാവിഷൻ എന്ന ചാനലിലെ “ബ്ലഡി ലവ്” എന്ന പരിപാടി അവതരിപ്പിച്ച അർച്ചന കവിയെ ലാൽ ജോസ് തന്റെ സിനിമയിലെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു.പിന്നിട് നിരവധി ചിത്രങ്ങളിൽ താരം  എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള അർച്ചന കവിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസ്, ബ്ലോഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ സജീവമാണ് താരം.014 ജനുവരിയിലാണ് അർച്ചന വിവാഹിതയായത്. എന്നാൽ ആരാധകരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് 2021ൽ ആയിരുന്ന അർച്ചന  വിവാഹം മോചനം നേടിയത്. എന്നാൽ ഇപ്പോൾ അർച്ചന വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞിരിക്കുകയാണ് .ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് വിവാഹം എന്നതിനെക്കുറിച്ച് രണ്ടു പേർക്കും രണ്ടു കാഴ്ചപ്പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ഇവർ മനസ്സിലാക്കിയത്.അതാണ്‌ ഇവിടെ വരെ എത്തിച്ചത് എന്നാണ് പറഞ്ഞത്.