ഗണേഷ് രാജ് സംവിധാനം ചെയ്‌ത്‌ 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന് ആന്റണി. മലപ്പുറം മഞ്ചേരി സ്വദേശിയായ അന്നു ആന്റണി മഞ്ചേരി നസ്രത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ ക്രൈസ്റ്റ് ജൂനിയർ കോളേജിൽ നിന്നും ബിരുദവും നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമേ മോഡൽ കൂടിയാണ് അന്ന് ആന്റണി. ആനന്ദത്തില്‍  അഭിനയിച്ചതിന് ശേഷം. പിന്നീട് കുറേക്കാലം അന്നു സിനിമയിൽ നിന്നും വിട്ടു നിന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകൻ ആയെത്തിയ ഹൃദയത്തിലൂടെ താരം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ജോമി കുര്യാക്കോസ് സംവിധാനം ചെയ്‌ത മെയ്‌ഡ്‌ ഇൻ കാരവൻ ഗണേഷ് രാജ് സംവിധാനം ചെയ്‌ത പൂക്കാലം തുടങ്ങിയവയാണ് അന്നു ആന്റണി അഭിനയിച്ച മറ്റു ചിത്രങ്ങൾ. ഹൃദയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അന്ന് ആന്റണി ജനപ്രിയയായത്. ഒരു വർഷത്തിനുള്ളിൽ റിലീസ് ചെയ്യാൻ പോകുന്ന ശക്തിയാണ് അവളുടെ അടുത്ത ചിത്രം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ന് തന്റെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ കളരി പഠിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. എന്നും പുതിയ കാര്യങ്ങള്‍ ചെയ്യുവാനും അത് പഠിക്കാനും ആഗ്രഹിക്കുന്ന മനസ്സാണ് താരത്തിന്. തനിക്ക് ചുറ്റുമുള്ള ആളുകളെ അറിയുവാനും അവരില്‍ ഒരാളായി ജീവിക്കാനും അന്നു മിക്കപ്പോഴും ശ്രദ്ധിക്കാറുണ്ട്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അന്നുവിന് കളരി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത് ഇപ്പോഴാണ്. ആഗ്രഹത്തെ ആഗ്രഹമായി തന്നെ ഉള്ളില്‍ വയ്ക്കാതെ കളരി പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ചില സുഹൃത്തുക്കള്‍ അതിനുള്ള വഴികള്‍ തെളിയിച്ചു. ആദ്യദിനങ്ങളില്‍ പല കാര്യങ്ങളിലും ആശയക്കുഴപ്പത്തില്‍ ആയിരുന്ന താന്‍ ഇപ്പോൾ അല്‍പ്പം കളരി ചെയ്യാന്‍ കഴിയുന്ന ഒരാളായി മാറിയ സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ”ഇടത്തോട്ടും വലത്തോട്ടും ആശയക്കുഴപ്പത്തിലായ ഒരാള്‍ മുതല്‍ അല്‍പ്പം കളരി ചെയ്യാൻ കഴിവുള്ളവള്‍ വരെ…ക്ഷേത്ര കളരിക്ക് നന്ദി… മികച്ച വഴികാട്ടിയായതിനും വളരെ ലളിതവും ദയയുള്ളവനുമായതിന് മാസ്റ്റര്‍ വി.എം. മഹേഷിന് നന്ദി.

നിങ്ങളുമായുള്ള സംഭാഷണങ്ങള്‍ പോഷിപ്പിക്കുന്നതും എല്ലായ്‌പ്പോഴും എന്നെ ശരിയായ കാഴ്ചപ്പാടില്‍ നിര്‍ത്തുന്നതുമാണ്. നിഖില്‍ ശ്രീധറിന് നന്ദി, നിങ്ങള്‍ എപ്പോഴും പ്രചോദനം നല്‍കുന്നു, ക്ഷമയ്ക്കും സാങ്കേതികതയ്ക്കും നന്ദി. ഞങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി കാര്‍ത്തി, സഹായിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും എപ്പോഴും തയ്യാറാണ്. ഫോട്ടോകൾക്കും വീഡിയോകള്‍ക്കും നന്ദി. പുതിയ തുടക്കങ്ങളിലേക്കും പഠനങ്ങളിലേക്കും….” എന്ന തലക്കെട്ടും  നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. തനിക്കൊപ്പം നിന്ന ഓരോരുത്തര്‍ക്കും അന്നു നന്ദിയും പറഞ്ഞിട്ടുണ്ട്. വീഡിയോയും പങ്കിട്ടിട്ടുണ്ട് താരം. നിരവധി പേരാണ് അന്നു ആന്റണിയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ നടനായ റോഷൻ മാത്യൂ, കരിക്കിലെ താരം കിരൺ വിയ്യത്ത്, ഗായിക അഭയ ഹിരണ്മയി എന്നിവരും അനുവിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമകൾക്ക് പുറമെ പ്രിയപെട്ടവൻ പീയൂഷ് എന്ന മലയാളം വെബ് സീരീസിലും അന്ന് ആന്റണി അഭിനയിച്ചിട്ടുണ്ട്.