ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നടിയാണ് ലൈല. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ലൈല ശ്രദ്ധിക്കപ്പെടുന്നത് തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ്. മുതല്‍വനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ലൈലയുടെ കരിയർ ഗ്രോത്ത് പിന്നീട് അതീവ വേഗതയിലായിരുന്നു. പിതാമഹൻ, ഉന്നൈ നിനൈത്താ, ദിൽ, പാർത്തേൻ രസിത്തേൻ, ധീന തുടങ്ങിയ ഒരുപിടി സിനിമകളിൽ ലൈല നായികയായെത്തി. തമിഴിലെ മുൻനിര താരങ്ങൾക്കും സംവിധായകർക്കുമെല്ലാം ലൈല പ്രവർത്തിച്ചു. തുടർന്ന് തമിഴകത്തിന്റെ സ്വന്തം താരറാണിയായി മാറുകയായിരുന്നു താരം. അതിനിടെ ഒരുപിടി മലയാള സിനിമകളിലും ലൈല അഭിനയിച്ചു. മലയാളത്തിൽ മോഹൻലാൽ നായകനായ മഹാസമുദ്രം, വാർ ആൻഡ് ലവ് തുടങ്ങിയ സിനിമകളിലാണ് ലൈല അഭിനയിച്ചത്. മോഡലിങ് രംഗത്തുനിന്നാണ് ലൈല സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ലൈലയുടെ വിവാഹം. ഇതോടെ താരം സിനിമ വിടുകയായിരുന്നു.ഇറാനിയന്‍ ബിസിനസുകാരനുമായി ഇഷ്ടത്തിലായ നടി 2006 ലാണ് വിവാഹിതയാവുന്നത്. മെഹ്ദിൻ ആണ് ലൈലയുടെ ഭർത്താവ്. രണ്ടു മക്കളാണ് താരത്തിനുള്ളത്. മക്കൾ വലുതായതോടെ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ലൈല ഇപ്പോൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കാർത്തി നായകനായ സര്‍ദാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ലൈലയുടെ തിരിച്ചുവരവ്. തിരിച്ചുവരവിൽ നിരവധി അഭിമുഖങ്ങൾ ലൈല നൽകുകയുണ്ടായി. അതിലൊരു അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

തന്റെ പ്രണയവിവാഹത്തെ കുറിച്ചും സിനിമയിലെ ക്രഷിനെ കുറിച്ചുമൊക്കെ ലൈല അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. ഒൻപത് വർഷത്തെ പ്രണയമായിരുന്നു തന്റേതെന്ന് ലൈല പറഞ്ഞു. ആ സമയത്ത് തന്നെ ഇരുവീട്ടുകാരും തമ്മിൽ അടുപ്പത്തിലായി. വഴക്കും ബഹളവുമൊന്നും ഉണ്ടായിരുന്നില്ല. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ചോദിച്ചാല്‍ ഭർത്താവിന്റെ സഹോദരനാണ് എന്നാണ് ലൈല പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലൈല ഇക്കാര്യം പറഞ്ഞത്. തന്റെ സഹോദരൻ പ്രൊപ്പോസ് ചെയ്യാൻ പോകുന്നില്ല.അതിനാൽ തീരുമാനിച്ചു വിവാഹം കഴിക്കു എന്നാണ് ഭർത്താവിന്റെ സഹോദരൻ പറഞ്ഞതെന്ന് ലൈല പറയുന്നു. പിന്നീട്ത ഈ അഭിമുഖത്തിൽ തന്നെ ത്നിക്ക് സിനിമയിൽ ക്രഷ് തോന്നിയിട്ടുള്ള നടനെ കുറിചു ലൈല സംസാരിക്കുന്നുണ്ട്. . സൂര്യയോടാണ് തനിക്ക് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടുള്ളത് എന്നാണ് ലൈല പറഞ്ഞത്. ജ്യോതിക ഇതുകേട്ടാൽ തന്നെ തല്ലി കൊല്ലുമെന്നും നടി പറഞ്ഞു.ഞങ്ങള്‍ അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. വളരെ കാലമായി അടുത്തറിയാവുന്നവരാണ്. നല്ല ദൃഢമായ ബന്ധമായിരുന്നു അതെന്നും ലൈല പറഞ്ഞു. ഒരുകാലത്ത് തമിഴിലെ ഹിറ്റ് ജോഡിയായിരുന്നു സൂര്യയും ലൈലയും. പിതാമഹൻ, ഉന്നെെ നിനൈത്താ തുടങ്ങിയ ഒരുപിടി ഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡി ലൈല ആണെന്ന് ജ്യോതികയും ഒരിക്കൽ സമ്മതിച്ചിട്ടുണ്ട്. ജ്യോതികയുമായും അടുത്ത ബന്ധമാണ് ലൈലക്ക് ഉള്ളത്. 3 റോസസ് എന്ന സിനിമയിൽ ജ്യോതികയോടൊപ്പം ലൈല അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിനെക്കുറിച്ച് ലൈല സംസാരിച്ചിരുന്നു. സിനിമയിൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇന്നുള്ള കഥകളും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. നായകനും നായികയുമെന്ന പഴയ ഫാഷൻ ഇപ്പോഴില്ല. പുതിയ തരം സിനിമകളിൽ പ്രേക്ഷകർക്കും താൽപര്യമുണ്ട്. അതിനാൽ തിരിച്ച് വരവിൽ സന്തോഷമുണ്ട്. ഇനിയും സിനിമകൾ ചെയ്യാനാണ് തീരുമാനമെന്ന് ലൈല പറഞ്ഞു.