ഹാസ്യത്തിന് പ്രധാന്യം നൽകിയ സിനിമയായിരുന്നു വെള്ളിമൂങ്ങ  .രാഷ്ട്രീയ ഹാസ്യ പരിപാടികളിൽ  എല്ലാം മാമച്ചനും കൂട്ടരും പലവട്ടം കയറിഇറങ്ങിയിട്ടുണ്ട് .ഈ ചിത്രം അവസാനിക്കുന്നത് മാമച്ചൻ മന്ത്രി ആയതോടാണ് .സൂപർ ഹിറ്റായിരുന്നു വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിനുള്ള നീക്കം അണിയറ യിൽ ഒരുങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ട് . മാമച്ചനായി അരങ്ങു തകർത്ത ബിജു മേനോനും  സംവിധയകാൻ ബിജു ജേക്കബും ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയ ജോജി തോമസും എല്ലാം വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചയിൽ ആണ് .

നർമത്തിന്റെ പുതിയ തലത്തിലൂടയാണ് വെള്ളിമൂങ്ങയുടെ കഥ തയ്യാറാക്കിയത് .തികച്ചും ഗ്രാമീണമായ തമാശകൾ. നാട്ടിൻപുറത്തിന്റെ നന്മകൾക്കൊപ്പമുള്ള ഹൃദ്യമായ കോമഡികൾ. ഒട്ടറെ ട്വസ്റ്റുകൾ .ബിജുമേനോനും  സിദ്ധിഖ് ,നിക്കി ഗൽറാണിയും ,അജു വർഗീസ് ,കലാഭവൻ ഷാജോൺ ,ലെന ,ടിനിടോമും ,വീണ നായരും എല്ലാം അവരവരുടെ വേഷങ്ങളിലേക്ക് ഇഴുകിച്ചേർന്നത് കഥാപാത്രത്തെ എഴുതിഫലിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയായിരുന്നു. ആസിഫ് അലി അതിഥി വേഷത്തിലെത്തി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചതും ഈ ചിത്രത്തിലാണ്.

ഈ ചിത്രത്തിലെ ഗാനം ആയ വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ കുട്ടികൾക്ക് പോലും ഇഷ്ട്ടപെടുന്ന ഗാനം ആയിരുന്നു .ബിജിബാലിന്റെ സംഗീതത്തിൽ മികച്ച ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നുക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വെള്ളിമൂങ്ങ. ഈ ഒറ്റച്ചിത്രത്തോടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ ഗണത്തിലേക്കു ജിബു ജേക്കബ് ഉയരുകയും ചെയ്തു. കണ്ണൂർ ആലക്കോട് ചപ്പാരപ്പടവ് സ്വദേശിയായ ജോജി തോമസിന്റെയും ആദ്യചിത്രമായിരുന്നു വെള്ളിമൂങ്ങ.കോമഡി എഴുതി ശീലിച്ച ജോജി വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിലും എത്തുന്നു .