Connect with us

Film News

അമ്മൂസ്സേ എന്നുള്ള ആ വിളി ഞാൻ ഇനി ഒരുപാട് മിസ് ചെയ്യും, വേദന പങ്കുവെച്ച് അഹാന

Published

on

മലയാളികളുടെ പ്രിയതരമാണ് ആഹാന, അഹാനയുടെ അച്ഛൻ കൃഷ്ണകുമാറിന് പിന്നാലെ മകളും സിനിമയിലേക്ക് എത്തുക ആയിരുന്നു, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാകുവാൻ അഹാനയ്ക്ക് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന, തന്റെ കുടുംബത്തിലെ സന്തോഷവും സങ്കടവും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വിയോഗം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം, തന്റെ മുത്തശ്ശി കൊറോണ വന്നു മരണപ്പെട്ട കാര്യമാണ് അഹാന ആരാധകരെ അറിയിച്ചിരിക്കുന്നത്.

അഹാനയുടെ പോസ്റ്റ് ഇങ്ങനെ,കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ്‌ ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ്‌ പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ്‌ പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്.

വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ്‌ ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ്‌ ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ്‌ ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു.

ടെസ്റ്റ്‌ ചെയ്യുന്നതില്‍ വന്ന താമസം വൈറസ്‌ ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാംമോളി അമ്മൂമ്മേ, റസ്റ്റ്‌ ഇന്‍ പീസ്‌. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ്‌ ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ്‌ ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം എന്നാണ് അഹാന പങ്കുവെച്ച കുറിപ്പ്.  നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ച് എത്തുന്നത്.

Advertisement

Film News

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

Published

on

By

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Continue Reading

Recent Updates

Trending