പ്രേഷകരുടെ ഇഷ്ട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരമാണ് അഹാന, ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, പച്ച സാരിയിൽ അതീവ സുന്ദരി ആയാണ് അഹാന എത്തിയിരിക്കുന്നത്, സാരിയിൽ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം,നിരവധി ആരാധകരാണ് ഈ ചിത്രത്തിനെ കമെന്റുമായി എത്തിയിരിക്കുന്നത്, കൂടാതെ നടി മിയ ജോർജും, ദീപ്തി സതിയും അടക്കമുള്ള താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്

ഹാന്റ് ക്രാഫ്റ്റഡ് കളക്ഷൻസിന്റെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലാമറസ് ബ്ലൗസും ശ്രദ്ധക്കപ്പെട്ടുകഴിഞ്ഞു. കഴുത്തിൽ ആഭരണങ്ങൾ ഒന്നും ഇല്ലെങ്കിലും കയ്യിൽ ഗോൾഡൻ വളകൾ അഹാന അണിഞ്ഞിട്ടുണ്ട്.ഗ്രീൻ ആന്റ് സെറീൻ എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്,അഹാനയുടെ സൗന്ദര്യത്തെ വർണിച്ച് നിരവധി പേരാണ് കമന്റിട്ടത്. അവയ്ക്ക് സ്നേഹത്തോടെയുള്ള മറുപടികളും അഹാന നൽകുന്നുണ്ട്. എന്നാൽ ബോഡി ഷെയ്മിം​ഗ് നടത്തുന്ന ഒത്തിരി കമന്റുകളും വന്നിട്ടുണ്ട്. അവയ്ക്ക് അഹാന മറുപടി കൊടുത്തിട്ടുമില്ല

അഹന ഒരു നടി മാത്രമല്ല , യൂട്യൂബർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ,ഫിലിം കരിയറിൽ വളരെക്കുറച്ച് സിനിമകളിലാണ് താരം അഭിനയിച്ചത്. മോഡലിങ്ങിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്.’ഞാൻ സ്റ്റീവ് ലോപ്പസ് ‘എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയം തുടങ്ങുന്നത്, എന്നാൽ ‘അടി’ എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.