ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്നിയിൻ സെൽവൻ 2 ‘. ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ലോകസുന്ദരി ഐശ്വര്യ റായി ആണ്, ഇപ്പോൾ താരം തന്റെ കഥപാത്രത്തെ കുറിച്ചും, സംവിധായകൻ മണിരത്നത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നിങ്ങൾ എല്ലാവരും ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഏറ്റെടുത്തതിനു ഒരുപാടു നന്ദി അറിയിക്കുന്നു നടി പറയുന്നു.

അതുപോലെ മണിരത്ന സാറിനോട് തീർത്ത തീരാത്ത കടപ്പാടാണ് തനിക്കുള്ളത്, അദ്ദേഹത്തിന്റെ സിനിമകളില്ലാം തന്നെ നല്ല കഥപാത്രങ്ങൾ ആണ് അദ്ദേഹം നൽകിയിട്ടുള്ളത്, ഇപ്പോൾ ഈ ചിത്രത്തിലെ കഥപാത്രവും തനിക്കു ഒരുപാട് ഇഷ്ട്ടമുള്ള കഥപാത്രം ആണ്, എല്ലവരോട് നന്ദി പറയുന്നതിനപ്പുറം താൻ മണി സാറിനോട് നന്ദി പറയുകയാണ്.

എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപടി നല്ല കഥപാത്രങ്ങൾ ആണ് അദ്ദേഹം തനിക്കു നല്കിയിരിക്കുന്നത്, ആ ഒരു കാര്യത്തിൽ അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഐശ്വര്യ റായി പറയുന്നു. ഇരുവർ, രാവണൻ, ഗുരു, ഇപ്പോൾ പൊന്നിയിൻ സെൽവൻ ഒന്നും, രണ്ടും. ഈ ചിത്രത്തിലെ നന്ദിനി എനിക്ക് എപ്പോളും സ്പെഷ്യൽ തന്നെയാണ്, പ്രേക്ഷകരെ പോലെ തന്നെ താനും ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എന്നും ഐശ്വര്യ പറയുന്നു, മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28 നെ ആണ് തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്.