മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ച ഒരു ചിത്രം ആണ്  വൈറൽ ആകുന്നത്, തമിഴകത്തിന്റെ തല അജിത്തിനൊപ്പം  ബൈക്കിൽ റൈഡ് നടത്തിയ  വിശേഷങ്ങൾ ആണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തെന്നിന്ത്യയിലും, മലയാളത്തിലും നിരവധി ആരാധകരുള്ള ഒരു സൂപ്പർസ്റ്റാർ തന്നെയാണ് അജിത്.  അദ്ദേഹത്തിന് സിനിമ മാത്രമല്ല, യാത്രകളും വളരെ ഇഷ്ട്ടം ആണ്. താരം അദ്ദേഹത്തിന്റെ യാത്ര ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

അജിത്തും, മഞ്ജുവും ഒന്നിക്കുന്ന ‘എ കെ 61’  ചിത്രത്തിന്റെ ഭാഗമായാണ് ഇരുവരും ലഡാക്കിൽ  എത്തിയത്. തങ്ങളുടെ സൂപ്പർ സ്റ്റാർ അജിത്കുമാർ സാറിന് നന്ദി, ഒരു തീക്ഷ്ണ യാത്രിക ആയതിനാൽ ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.’ഇരുചക്ര വാഹനത്തിൽ ആദ്യമായാണ് ഇങ്ങനെ യാത്ര ചെയ്യുന്നത്. ഈ ബൈക്ക് യാത്രക്കാരുടെ കൂടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി.ഒത്തിരി സ്നേഹം ഇങ്ങനെ ആണ് മഞ്ജുവാര്യർ  അജിത്തിനും,സംഘത്തിനൊപ്പ൦ റൈഡ് നടത്തിയ ചത്രങ്ങൾ പങ്കുവെച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്.
അജിത്തിന്റെ ‘വലി മൈ’  എന്ന ചിത്രത്തിന് ശേഷം മറ്റൊരു സൂപ്പർഹിറ്റ്‌ ചിത്രമാണ് എ കെ 61. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ പ്രമേയം ഒരു  കവർച്ചയെ അടിസ്ഥനം ആക്കി യുള്ളതാണ്. തമിഴിൽ അസുരൻ  എന്ന ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന മറ്റൊരു ചിത്രം ആണ് എ കെ 61.