മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി.

തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. അടുത്തിടെ താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അത് സത്യം അല്ല എന്ന് അമല തന്നെ പറഞിരുന്നുഞാൻ വിവാഹിത അല്ല, ഇപ്പോൾ ഞാൻ സിനിമയുമായി തിരക്കിലാണ്, മറ്റൊന്നിനെ പറ്റിയും എനിക്ക് ചിന്ത ഇല്ല. എന്റെ തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കു, ഞാനെന്റെ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും എന്നാണ് താരം പറഞ്ഞത്

ഇപ്പോൾ തന്റെ ആദ്യകാല വേഷങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, താരം ആദ്യം അഭിനയിച്ച മിക്ക സിനിമയും വൻ പരാജയം ആയിരന്നു. അതിന് ശേഷം ആണ് താരം കുറച്ച് ഗ്ലാമർ പശ്ചാത്തലം ഉള്ള വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്.അത് താരത്തിന് ഒരുകണക്കിന് ഗുണം ചെയ്തു.തമിഴ് സിനിമായ മൈന എന്ന സിനിമയിൽ കൂടിയാണ് താരം വൻ തിരിച്ചു വരവ് നടത്തിയത്. ഈ സിനിമയും ഇതിലെ താരത്തിന്റെ വേഷവും താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചുസിനിമ ജീവിതം അവസാനിച്ചു എന്ന് നിൽകുമ്പോൾ ആണ് തമിഴിലിൽ മൈന എന്ന സിനിമയിൽ അഭിനയിക്കുന്നത് ഒരുപക്ഷെ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ എന്ന് സിനിമയിൽ താൻ ഉണ്ടാവില്ലായിരുന്നു എന്നും താരം വെളിപ്പെടുത്തി. അഭിനയ ജിവിതം മാറ്റിമറിച്ചത് ആ സിനിമ തന്നെ ആയിരന്നു.