പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്.

ambili adhithyan divorce

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവിയുടെ ജീവിതം തകർക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആയിരുന്നു നടന്നത്, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്, ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഇപ്പോൾ അമ്പിളിയും ആദിത്യനും തമ്മിൽ വേര്പിരിഞ്ഞാണ് കഴിയുന്നത്, അമ്പിളി തന്റെ മക്കൾക്കൊപ്പം തന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.

ഇന്ന് അമ്പിളി ദേവിയുടെ പിറന്നാൾ ആണ്, താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്, കൊല്ലം ജില്ലയില്‍ കുലങ്കരഭാഗത്തുള്ള ചവറയില്‍, ജിജിഭവനിലെ ബാലചന്ദ്രന്‍ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളെയാണ് അമ്ബിളി ദേവിയുടെ ജനനം. മലയാള സിനിമാ സീരിയല്‍ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ താരമാണ് അമ്ബിളി ദേവി. മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഒരു നടിയെന്ന നിലയില്‍ സ്വന്തമായി ഒരു ഇടം നേടാനും അമ്ബിളി ദേവിക്കായി. 2005 ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അമ്ബിളിയെ തേടിയെത്തി.2009 മാര്‍ച്ച്‌ 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയല്‍ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവര്‍ വിവാഹ മോചിതരായി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ് എന്നിവയില്‍ പരിശീലനം നേടിയ നര്‍ത്തകി കൂടിയാണ് അമ്ബിളി ദേവി.