ഒരുപിടി ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് അമേയമാത്യു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും,ചിത്രങ്ങളും പങ്കു വെക്കാറുണ്ട് അവ വൈറൽ ആകുകയും ചെയ്‌യും. ഇപ്പോൾ അങ്ങനെ പങ്കു വെച്ചിരിക്കുന്ന ചിത്രവും അതിന്റെ ക്യാപ്ഷനും ആണ് വൈറൽ ആകുന്നതു. താരത്തിന്റെ പോസ്റ്റ് സദാചാര വാദികൾക്കെതിരെ യുള്ളതാണ്. തന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് പങ്കു വെച്ചിരിക്കുന്നത്.സദാചാരം പെണ്ണിന്റെ മാറിലെ തുണി മാറി കിടന്നാൽ ഒന്ന് കണ്ണ്ഓടിക്കാത്ത സദാചാരവാദികൾ ഇന്ന് ഈ നാട്ടിലുണ്ടോ ? എന്ന് അമേയ കുറിച്ച്.

അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുകളായി എത്തുന്നത്. എല്ലാ കമന്റുകള്‍ക്കും നടി മറുപടിയും നല്‍കുന്നുണ്ട്. സൈബര്‍ സദാചാരവാദികള്‍ എവിടെഎന്ന കമന്റിന് ആവോ എന്നാണ് അമേയ മറുപടി നല്‍കിയിരിക്കുന്നത്. അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

താരം നല്‍കുന്ന ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഒ രു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.