കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ഉയർന്നു വരുന്ന പേരുകൾ ആണ്  അമൃതസുരേഷിന്റെയും, ഗോപി സുന്ദറിന്റെയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് നിരവധി നെഗറ്റീവും, പോസിറ്റീവുമായ കമ്മെന്റുകൾ എത്തിയിരുന്നു. ഇരുവരും ഒന്നിച്ചപ്പോൾ മകൾ അവന്തിക എന്ന പാപ്പുവിനെ കുറിച്ചായിരുന്നു  ആരാധകരുടെ സംശയങ്ങൾ. അച്ഛനും അമ്മയുമില്ലാത്ത പാപ്പുവിനെ ഇനിയും അമ്മൂമ്മ മാത്രമാണ് ശരണം എന്നുള്ള കമന്റുകൾ പോലും എത്തിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചുഇരുവർക്കൊപ്പമുള്ള പാപ്പുവിന്റെ ചിത്രങ്ങൾ എല്ലാം ആരധകർ കണ്ടിരുന്നു. എന്നാൽ  പാപ്പുവിന്റെ മറ്റൊരു സന്തോഷവുമായിട്ടു എത്തുകയാണ് അമൃത.


കുറെ നാളുകൾക്കു ശേഷം പാപ്പു സ്കൂളിലേക്ക് പ്പോകുകയാണ് സ്കൂൾ ബാഗും, കുടയും, യൂണിഫോമും ധരിച്ചുള്ള പാപ്പുവിന്റെ ഫോട്ടോയാണ് അമൃത സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത് ഈ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്. എന്റെ ഹണി ബി എന്ന അടികുറിപ്പോടെ കൂടിയാണ് അമൃത ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. കൂടതെ ഗോപിസുന്ദറും മൈ ഹാപ്പി പാപ്പു എന്ന അടികുറിപ്പോടെ സ്റ്റോറി ആക്കിയിട്ടുണ്ട്. എല്ലാം നന്മകളും നേരുന്നു എന്ന് പറഞ്ഞു അമൃതയുടെ അച്ഛനും എത്തിയിട്ടുണ്ട്.


ഈ ചിത്രം കണ്ടിട്ട് ആരാധകർ ചോദിക്കുന്നു സ്കൂൾ തുറന്നിട്ടു ഇത്രയും ദിവസം ആയില്ലേ പിന്നെ എന്താണ് ഇപ്പോൾ എന്ന് കമെന്റ് അയച്ചവരും കൂട്ടത്തിലുണ്ട്‌. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രമിലൂടെ ആണ് അമൃതയെ പ്രേക്ഷകർക്ക്‌ സുപരിചിതയത്. അമൃതയും, സഹോദരി അഭിരാമിയും കൂടെ ചേർന്നുള്ള ഒരു മ്യൂസിക് ബാൻഡ് തന്നെ ഉണ്ടിവർക്കു, കൂടതെ സ്വന്തമായി ഒരു യു ടുബ് ചാനൽ ഇവർക്കു ഉണ്ട്. സൂഫിയും, സുജാതയും ,ജൂൺ എന്നി ചിത്രങ്ങളിൽ സൂപർ ഹിറ്റ് പാട്ടുകൾ പാടിയിരുന്നു അമൃത സുരേഷ്.