ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ്. ഈ പരിപാടിയിലേക്ക് ചില താരങ്ങൾ എത്താറുണ്ട്. അത്തരത്തിൽ ഒരു സീസണിൽ എത്തിയത് അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും ആയിരുന്നു. ഇരുവരും ബിഗ് ബോസിൽ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഇന്ന് സോഷ്യൽ മീഡിയയിൽ  വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് അമൃത സുരേഷ്. അതിനു കാരണം സംഗീതസംവിധായകനായ ഗോപി സുന്ദറുമായുള്ള അമൃതയുടെ വിവാഹ  ബന്ധമാണ്.

എന്നാൽ  ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിന് എത്തിയ അമൃതയോടെ മാധ്യമങ്ങൾ ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിന് അമൃത പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരതിയെ എനിക്ക് നേരത്തെ അറിയാം എന്നും ആരതി വഴിയാണ് റോബിനെ പരിചയപ്പെട്ടത് എന്നും രണ്ടുപേരും ഒരുമിച്ച് വിളിച്ചിട്ടാണ് വിവാഹനിശ്ചയത്തിൽ എത്തിയത് എന്നും അമൃത പറഞ്ഞിരുന്നു. ഇനിയും ബിഗ്ബോസിൽ നിന്ന് വിളിച്ചാൽ പോകുമോന്ന് ചോദിച്ചപ്പോൾ താൻ പോകുമെന്നും ഇപ്പോൾ കുറെ കാര്യങ്ങളൊക്കെ അറിയാം. ഒന്നും അറിയാതെയാണ് പോയത് ക്യാമറ എവിടെയാണ് ഇരിക്കുന്നത് എന്നൊക്കെ ഇപ്പോൾ ഒരു ഊഹം ഉണ്ടാവും. മാത്രമല്ല കുറച്ചുകൂടെ പ്ലാൻ ചെയ്തു കളിക്കാൻ പറ്റും.എന്നാണ് അമൃത പറഞ്ഞത്.