ധാരാളം പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഉള്ള വേഷങ്ങൾ ചെയ്ത മിനിസ്ക്രീനിൽ ഏറെ ആരാധകരെ നേടിയെടുത്ത നടിയാണ് അമൃത വർണ്ണൻ. കഴിഞ്ഞ വർഷമാണ് മിനിസ്ക്രീൻ താരം തന്നെയായ പ്രശാന്തുമായി അമൃത വിവാഹിതയാകുന്നത്. ഇവർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഇരുവരും നിരവധി അഭിമുഖങ്ങളിൽ വാചാലരായിട്ടുമുണ്ട്. തങ്ങൾ പരസ്പരം പരിചയപ്പെട്ടത് എങ്ങനെയെന്നും ആ ബന്ധം എങ്ങനെ വിവാഹത്തിലേക്ക് എത്തിയെന്നും എന്നും പല ഇൻറർവ്യൂകളിലും താരങ്ങൾ വ്യക്തമാക്കുന്നു.


മിനി സ്ക്രീനിൽ മാത്രമല്ല സോഷ്യൽമീഡിയയിലും ഈ ദമ്പതികൾക്ക് ആരാധകർ ഏറെയാണ്. ഒരേ സ്ക്രീനിൽ മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡി, താങ്കളുടെ യൂട്യൂബ് ചാനലും ഒരുമിച്ച് തന്നെയാണ് കൊണ്ടുപോകുന്നത്. ഇവരുടെ വിശേഷങ്ങളും കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആരാധകർ സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരങ്ങൾ വാർത്തയിൽ സജീവമാകുന്നത് ആരാധകരെ ഞെട്ടിക്കുന്ന ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ്. തൻറെ രണ്ടാം വിവാഹം എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട് അമൃതയാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എന്താണെന്നറിയാൻ വീഡിയോ ക്ലിക്ക് ചെയ്ത ആരാധകരെ ഒരു രസകരമായ ട്വിസ്റ്റ് കൊടുത്ത് ഞെട്ടിക്കുകയാണ് താരം ചെയ്തത്.


വിവാഹത്തിന് സ്വയം മേക്കപ്പ് ചെയ്താണ് മണ്ഡപത്തിൽ എത്തിയത് എന്ന് മുൻപേ തന്നെ വ്യക്തമാക്കിയിരുന്ന അമൃത, ആ ദിവസത്തെ അതെ മേക്കപ്പ് റീക്രിയേറ്റ് ചെയ്യുകയായിരുന്നു. തൻറെ വെഡിങ് മേക്കപ്പ് ചെയ്തതിനെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട് എന്നും എന്തുകൊണ്ടാണ് വിവാഹത്തിന് മേക്കപ്പ് ആർട്ടിസ്റ്റിനെ വെക്കാതിരുന്നത് എന്ന നടി വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം മുഖം മേക്കപ്പ് ചെയ്ത് പട്ടു സാരിയുടുത്ത് തന്റെ വീഡിയോ അവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പാണ് നടിയുടെ ഭർത്താവായ പ്രശാന്ത് ചിത്രത്തിലേക്ക് എത്തുന്നത്. ഇതോടെയാണ് അമൃത വീണ്ടും വെഡിങ് മേക്കപ്പ് റീ ക്രിയേറ്റ് ചെയ്യാൻ കാരണം ആയതിനു പിന്നിലെ കഥ ആരാധകർക്ക് വ്യക്തമാകുന്നത്.


പ്രശാന്ത് ഇപ്പോൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന സീരിയൽ ഒരു വിവാഹം കഴിക്കുന്നതിൽ കുശുമ്പ് കയറിയാണ് അമൃത ഇപ്പോൾ വീണ്ടും കല്യാണ മേക്കപ്പ് ചെയ്യുന്നതത്രേ!
വീണ്ടും കല്യാണം കഴിക്കാൻ പോകുവാണോ, എപ്പോഴാണ് കല്യാണം എന്നെല്ലാം പ്രശാന്ത് അമൃതയോട് തമാശയായി ചോദിക്കുന്നു. അത് എന്നും നാളെയാണ് കല്യാണം എന്നും നടി മറുപടി നൽകുകയും ചെയ്യുന്നുണ്ട്. താൻ സീരിയൽ വിവാഹം കഴിക്കുന്നത് കണ്ട ആഗ്രഹം തോന്നി വേറെ കല്യാണം കഴിക്കാൻ പോകുന്നത് അല്ലേ എന്നാണ് പ്രശാന്ത് അമൃതയുടെ ചോദിക്കുന്നത്. ചോദ്യം കേട്ട് ശുണ്ടി പിടിച്ച അമൃത അങ്ങനെ ആണ് എന്ന് പറയുകയും, അങ്ങനെ അമൃത രണ്ടാമതും വിവാഹിതയാവാൻ പോവുകയാണ് എന്ന പ്രശാന്ത് സൂചിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്തായാലും ജോഡിയുടെ ഈ വീഡിയോ ആരാധകർ സ്നേഹപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്.