കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്, പരമ്പരയിലെ ശീതളിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, നടി അമൃത നായർ ആണ് ശീതളായി എത്തുന്നത്, ആദ്യം വില്ലത്തി വേഷത്തിൽ എത്തിയെങ്കിലും ഇപ്പോൾ പ്രേക്ഷർക്ക് വളരെ ഇഷ്ടമുള്ള കഥാപാത്രം ആയി മാറിയിക്കുകയാണ് ശീതൾ, സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ച് പറയുകയാണ് താരം. നിലവിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്നിലാണ്. അനിയൻ ജോലിക്ക് കയറിയിട്ടേയുള്ളൂ.

അമ്മ ജോലി വിട്ടു. ഞാൻ ഡിഗ്രി കഴിഞ്ഞ്, 19 വയസ്സിൽ ജോലിക്ക് കയറിയതാണ്. അപ്പോൾ അത് വളരെ അത്യാവശ്യമായിരുന്നു. കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നത്. വലിയ പാടായിരുന്നു ജീവിതം. ആദ്യം കിട്ടിയ ജോലി യിൽ നിന്നുള്ള വരുമാനം വച്ച് കുടുംബം മുന്നോട്ടു കൊണ്ടു പോകാനാകില്ലായിരുന്നു. ജോലി വിട്ട് സീരിയല്‍ മേഖലയിലെത്തിയിട്ടും തുടക്കത്തിൽ വളരെ പ്രസായമായിരുന്നു. വരുമാനം തീരെ കുറവായിരുന്നു. കോസ്റ്റ്യൂം വാങ്ങാൻ പോലും തികയില്ല. അനിയന്‍ ആ സമയത്ത് പഠിക്കുകയാണ്. കുടുംബം നോക്കണം. അവനെ പഠിപ്പിക്കണം. ഇതെല്ലാം എന്റെ ഉത്തരവാദിത്വമായിരുന്നു. ഭയങ്കര പാടായിരുന്നു. എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു. എന്നാണ് അമൃത പറയുന്നത്.