ഭീഷ്മ പർവ്വം വലിയ സ്വികാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.എന്നാൽ മമ്മൂട്ടി തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു ഭീഷ്മ പർവ്വത്തിലൂടെ അമൽ നീരദ് പരീക്ഷിച്ചത്. ഒപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ ആഴവും പ്രാധാന്യവും ഉണ്ടായിരുന്നു.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അനഘ മരുതോര അവതരിപ്പിച്ച റേച്ചൽ. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാന്‍ അനഘയ്ക്ക് സാധിച്ചിരുന്നു. പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.

Anagha

കഥാപാത്രത്തെ കുറിച്ച് കേട്ട സമയത്ത് ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റിയ കാര്യമെന്തായിരുന്നെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനഘ.പിന്നെ അഭിനയിക്കുന്ന സമയത്താണെങ്കില്‍ അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തരും. സിറ്റുവേഷന്‍ വളരെ ഡീറ്റെയില്‍ ആയി എക്‌സ്‌പ്ലൈന്‍ ചെയ്യും.പണ്ടത്തേക്കാള്‍ ഇപ്പോള്‍ പുറത്തുപോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. റേച്ചലിനെ എല്ലാവര്‍ക്കും ഇഷ്ടമായി എന്നാണ് മനസിലാക്കുന്നത്, അനഘ പറഞ്ഞു. കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്.

Anagha