Connect with us

General News

ഞങൾ കഴിച്ചതിനു ശേഷമാണ് അച്ഛൻ കഴിക്കുക, അച്ഛൻ കഴിച്ച പാത്രവും ചിലപ്പോൾ ഞാൻ കഴിച്ച പാത്രവും അച്ഛൻ കഴുകും, ഭർതൃപിതാവിന്റെ കരുതലിനെക്കുറിച്ചുള്ള പോസ്റ്റ്

Published

on

അൻസി എന്ന യുവതി പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ ഭർതൃപിതാവിന്റെ സ്നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചുമാണ് അൻസി പറയുന്നത്. വിഷ്ണു ഏട്ടന്റെ അച്ഛൻ അമ്മയെ സംരെക്ഷിക്കുന്നതും, സ്നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അച്ഛൻ സ്ത്രീകളെ പൊതുവെ വളെരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്, എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്, വീട്ടിൽ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച് വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛൻ എന്നെ കാണാറില്ല, വീട്ടിൽ അച്ഛൻ അതിരാവിലെ എഴുന്നേൽക്കും ഞാനും അമ്മയും വൈകിയാണ് എഴുനേൽക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടൻ ചായ തിളപ്പിച്ച് വെച്ചിരിക്കും അച്ഛൻ, ചോറ് വാങ്ങിയിട്ടുണ്ടാകും,

മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം, ഞാനോ അമ്മയോ അടുക്കളയിൽ കയറുമ്പോൾ അച്ഛൻ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച് ഉറക്കുമ്പോൾ ഞാൻ അടുക്കളയിലാകും, അപ്പോഴേക്കും അച്ഛൻ പച്ചക്കറികൾ അരിഞ്ഞു തരും, തേങ്ങ ചിരകി തരും, വാവ ഉണർന്നിരിക്കുവാണെങ്കിൽ എന്നോടും അമ്മയോടും ചായ കുടിക്കാൻ പറയും അച്ഛൻ, ഞങൾ കഴിച്ചതിനു ശേഷമാണ് അച്ഛൻ കഴിക്കുക. അച്ഛൻ കഴിച്ച പാത്രവും ചിലപ്പോൾ ഞാൻ കഴിച്ച പാത്രവും അച്ഛൻ കഴുകും, തുണി വാഷിംഗ്‌ മെഷീൻ ൽ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അച്ഛൻ കൂടും, നിലം തുടക്കാനും അടിച്ച് വാരാനും അച്ഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാൽ അച്ഛൻ എന്തൊരു കരുതലാണെന്നോ,

അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അച്ഛനാകും, വയ്യെങ്കിൽ അമ്മ അടുക്കളയിൽ കയറുവാൻ അച്ഛൻ അനുവദിക്കില്ല, അച്ഛൻ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളിൽ ആകും. ഞാനോ അമ്മയോ കുറച്ച് നേരം വിശ്രമിക്കാനോ ഉറങ്ങാനോ അച്ഛൻ പറഞ്ഞു കൊണ്ടിരിക്കും. എനിക്ക് മെൻസസ് സമയത്ത് വയറുവേദനയെങ്കിൽ അച്ഛൻ വെള്ളം ചൂടാക്കി കൊണ്ട് തരും,കഷായം ഉണ്ടാക്കി തരും,കുറച്ച് നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും, കുഞ്ഞിന്റെ തുണി കഴുകാൻ പുറത്തിറങ്ങിയാൽ ഞാൻ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്റെ കയ്യിന്ന് വാവയുടെ ഉടുപ്പുകൾ വാങ്ങിക്കും. ഞാൻ കുറച്ചൊന്നു ക്ഷീണിച്ചാൽ രണ്ടു നേരവും പാൽ കുടിക്കാൻ പറഞ് വഴക്കുണ്ടാക്കും, അച്ഛൻ അമ്മയെ സ്നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്ണു ഏട്ടൻ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോൾ, അച്ഛൻ ഒരു നല്ല ഭർത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്. കണ്ട് പഠിക്കേണ്ടതാണ് അച്ഛനെ സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവർത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട്

Advertisement

General News

എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും

Published

on

By

ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്, പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല എന്നാണ് ശ്രീലക്ഷിമി ചോദിക്കുന്നത്, ഇന്ന് സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളെകുറിച്ചാണ് താരം തുറന്നെഴുതിയിരിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള കേരള പോലീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ വലിയ വിവാദമായിരുന്നു. വ്യാജ ഐഡികളെ എങ്ങനെയാണു കണ്ടെത്തുക, സൈബര്‍ ഇടങ്ങളില്‍ എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതയായിരിക്കുക എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തില്‍ സ്ത്രീകളെ മാത്രം അനുസരണ പഠിപ്പിക്കാനും നടക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ് ശ്രീലക്ഷ്മി

ഉപദേശം നിങ്ങളെന്തിനാണ് ഈ പെണ്‍പിള്ളേര്‍ക്ക് മാത്രം കൊടുക്കുന്നത്…. പെണ്‍പിള്ളേര്‍ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രൈംന് ഇരകളായ പെണ്‍കുട്ടികളെ പിന്നേം പിന്നേം ഉപദേശിച്ച് ‘നേരേ’യാക്കാന്‍ ശ്രമിക്കുന്ന ഊള സിസ്റ്റം നിര്‍ത്തേണ്ടതാണ്. വീട്, നാട്, സ്‌കൂള്‍, കോളേജ്, പൊതുവിടം, പോലീസ് സ്റ്റേഷന്‍ ഇങ്ങനെ എവിടെ പോയാലും ഉപദേശത്തിന് മാത്രം ഒരു പഞ്ഞവും ഇല്ല. ഞങ്ങളുടെ വസ്ത്രവും പ്രണയവും സമയവും വിദ്യാഭ്യാസവും ഒക്കെ ഞങ്ങള്‍ തിരഞ്ഞെടുക്കും.

പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല. നിയമപരമല്ലാത്ത കുറ്റം ചെയ്യുന്നവരെ പിടിച്ച് ഉപദേശിക്കുക.അത് ഏത് ജെന്‍ഡറില്‍ പെട്ട ആളാണെങ്കിലും. അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമുളളപോലെ ഞങ്ങള്‍ നടക്കണം എന്ന് വാശിപിടിച്ചാല്‍ അതിവിടെ നടക്കാന്‍ പോകുന്നില്ല. എല്ലാ മേയില്‍ ഷോവനിസ്റ്റുകളോടും പറയുന്നതാണ്.

Continue Reading

Recent Updates

Trending