സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഏറെ സുപരിചിതയാണ് അഞ്ജിത നായർ എന്ന യൂട്യൂബ് അഞ്ജതയുടെ വീഡിയോകൾ എല്ലാം പലപ്പോഴും ഫേസ്ബുക്കിൽ പോലും ട്രെൻഡിങ് ലിസ്റ്റിൽ എത്താറുമുണ്ട്. യൂട്യൂബർ ആയിരിക്കെ തന്നെ നടിയും മോഡലും ഇൻ ഫ്ലുവൻസർ കൂടിയായി അഞ്ചിത തിളങ്ങി കഴിഞ്ഞു. വിവിധ ആൽബം ഗാനങ്ങളിലും ഷോർട്ട് ഫിലിമുകളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ചിത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂട്യൂബിൽ നിന്നും മാസം രണ്ടുമുതൽ രണ്ടര ലക്ഷം രൂപ തനിക്ക് ലഭിക്കുന്നുണ്ടെന്ന് അഞ്ചിത വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്രമോഷൻ ചെയ്യുന്നതിലൂടെ മറ്റും വരുമാനം ഉണ്ടാക്കുന്നു എന്നും അഞ്ചിത പറയുന്നു.


അടുത്തിടെ അക്കൗണ്ട് തുടങ്ങിയ ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സാണ് താരത്തിന് ഉള്ളത്. ഇൻസ്റ്റഗ്രാമിലൂടെ പ്രമോഷൻ ചെയ്തു വരുമാനം ഉണ്ടാക്കുകയാണ് അഞ്ചിത. ഫേസ്ബുക്കിൽ നാലുലക്ഷം ഫോളോവേഴ്സാണ് അഞ്ചിതക്ക് ഉള്ളത്. തന്റെ ഫേസ്ബുക്ക് പേജ് മോണിടൈസേഷൻ ആയെന്നും അത് മാനേജ് ചെയ്യുന്നത് വേറൊരു വ്യക്തിയാണെന്ന് താൻ ദിവസേന രണ്ട് പോസ്റ്റ് വീതം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും പോസ്റ്റ് ചെയ്യാറുണ്ടെന്ന് അഞ്ചിത പറയുന്നു. ആൽബത്തിലേക്ക് അഭിനയിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയ പേജ് ആണ് അതെന്ന് അഞ്ചിത വ്യക്തമാക്കുന്നു.


ഇൻസ്റ്റഗ്രാമിൽ നിന്നും പെയ്ഡ് കൊളാബറേഷൻ മാത്രമാണ് താൻ ഏറ്റെടുക്കാറ് ഉള്ളതെന്നും മോശമല്ലാത്ത ഒരു വരുമാനം ഇൻസ്റ്റാഗ്രാമിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ആണ് അഞ്ചിത പറയുന്നത്. ഏറ്റവും കൂടുതൽ നെഗറ്റീവ് കമൻസ് വന്നത് തന്നെ വർക്ക്ഔട്ടിന്റെ ഒരു വീഡിയോയ്ക്ക് ആണ്. എനിക്ക് ഏറ്റവും ഇഷ്ടം അതാണെന്ന് അഞ്ചിത വ്യക്തമാക്കുന്നു. താൻ നെഗറ്റീവ് ഇഷ്ടപ്പെടുന്നു ആണ് എന്ന് അഞ്ചിത പറയുന്നു. ചെയ്തിട്ടുള്ള ചില ബ്ലോഗുകളിൽ ഒട്ടും കാഴ്ചക്കാർ ഉണ്ടാവാറില്ല. എങ്കിലും അത് കാണുമ്പോൾ ദേഷ്യമാണ് തോന്നാറ് എന്നും ഇത്തരത്തിലുള്ള വീഡിയോകൾ ആണ് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് എന്ന് താരം പറയുന്നു. വർക്കൗട്ട് വീഡിയോയ്ക്കായി താൻ ഒരുപാട് കഷ്ടപ്പെടാർ ഉണ്ടെന്നും അതുകൊണ്ടാണ് അത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ ആയി മാറിയത് എന്നും അഞ്ചിത വ്യക്തമാക്കുന്നു.


ഇപ്പോൾ തന്റെ ഒരു ഏറ്റവും വലിയ പ്രശ്നം തുറന്ന് പറഞ്ഞുകൊണ്ട് ലൈവിൽ എത്തിയിരിക്കുകയാണ് അഞ്ചിത. നെഗറ്റീവ് കമൻറ്റ്കളെക്കാൾ ഏറെ തൻറെ വീഡിയോകൾക്ക് താഴെ തെറി കമൻറുകൾ ഇപ്പോൾ ധാരാളം വരാറുണ്ട് എന്നാണ് താരം പറയുന്നത്. എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെ തെറി വിളിക്കുന്നത്… മറക്കേണ്ട ശരീരഭാഗങ്ങൾ എല്ലാം മറച്ചു കൊണ്ടല്ലേ ഞാൻ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. പിന്നെ എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്. എനിക്കും കുടുംബം ഉള്ളതാണ് ജീവിക്കാൻ ആഗ്രഹം ഉണ്ട് എന്ന് വളരെ സങ്കടത്തോടെ കൂടി തന്നെ അഞ്ചിത വ്യക്തമാക്കുന്നു.